പാലായില്‍ പലരും മൊട്ടകൾ; കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന പാലാ മണ്ഡലം ചതിക്കില്ലെന്ന് വിശ്വസിച്ച കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.സി കുഞ്ഞുമോന് നഷ്ടമായത് സ്വന്തം മുടി

പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ തോല്‍വിയാണ് ഇപ്പോൾ ചർച്ച വിഷയം. അഞ്ചു പതിറ്റാണ്ട് നിറ സാന്നിദ്ധ്യമായിരുന്ന കെ എം മാണിയുടെ യുഗം അവസാനിപ്പിക്കുകയായിരുന്നു പാലായില്‍ മാണി സി കാപ്പൻ. ജോസ് ടോമിന്റെ തോല്‍വി കേരളാ കോണ്‍ഗ്രസിന് മാത്രമല്ല, പാലായിലെ സാധാര ജനങ്ങളിൽ ചിലർക്കും മുട്ടന്‍ പണിയാണ് നല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിനൊപ്പം നിന്ന പാലാ മണ്ഡലം ചതിക്കില്ലെന്ന് വിശ്വസിച്ച കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.സി കുഞ്ഞുമോന് ജോസ് ടോമിന്റെ തോല്‍വി കാരണം നഷ്ടമായത് സ്വന്തം മുടിയാണ്.
ജോസ് ടോം തോറ്റാല്‍ കവലയില്‍വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്ന് ബെറ്റുവെച്ച കുഞ്ഞുമോന് നഷ്ടമായത് സ്വന്തം മുടിതന്നെ. ഇതിന്റെ വീഡിയോയും സാക്ഷികളായവര്‍ സൂക്ഷിച്ചിരുന്നു. മാണി സി. കാപ്പന്‍ തോറ്റാല്‍ താനും പരസ്യമായി മൊട്ടയടിക്കുമെന്ന് എതിര്‍പക്ഷത്തുണ്ടായിരുന്ന ബിനോയിയും പറഞ്ഞു. ബെറ്റില്‍ ബിനോയ് ജയിച്ചതോടെ കുഞ്ഞുമോന്‍ മൊട്ടയടിച്ചു. അങ്ങനെ ബെറ്റനുസരിച്ച് ബാര്‍ബര്‍ഷോപ്പില്‍ വച്ച് കുഞ്ഞുമോൻ തന്റെ വാക്ക് പാലിച്ചു. ബി.ജെ.പിയുടെ വോട്ടുകൊണ്ടാണ് എല്‍.ഡി.എഫ് ജയിച്ചതെന്നാണ് കുഞ്ഞുമോന്റെ ആരോപണം.
‘കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി 54 വര്‍ഷക്കാലം കെ.എം മാണിസാറ് നേതൃത്വം കൊടുത്ത പാലാ നിയോജക മണ്ഡലം ഇങ്ങനെയൊരു അട്ടിമറി വിജയം, അട്ടിമറി വിജയമെന്നു എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫ് മേടിച്ചുവെന്നാണ് പറഞ്ഞിരുന്നത്, പക്ഷേ യു.ഡി.എഫല്ല എല്‍.ഡി.എഫാണ് ഈ ബി.ജെ.പിയുടെ വോട്ട് മേടിച്ചത്. എനിക്കു മുടിപോയതിനു വിഷമമില്ല. ഞാന്‍ മാണിസാറിനെ വിശ്വസിക്കുന്നു, അന്നും ഇന്നും.’ എന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.
54 വര്‍ഷം കെ.എം മാണി പ്രതിനിധാനം ചെയ്ത പാലാ മണ്ഡലത്തില്‍ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണഅ മാണി സി. കാപ്പന്‍ ജയിച്ചത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ മാണി സി കാപ്പന്‍ വീഴ്ത്തുകയാണ്. കെ എം മാണിക്ക് ശേഷം പാലായില്‍ നിന്നും എംഎല്‍എ ആകുന്ന ആദ്യ നേതാവായി ഇതോടെ മാണി സി കാപ്പന്‍ മാറി.
https://www.facebook.com/Malayalivartha





















