ഇഷ്ടിക കെട്ടി ഓട് ഇട്ട 2 മുറിയുള്ള പഴയവീടായിരുന്നു.. ജീര്‍ണിച്ച മേല്‍ക്കൂര ചോരാതിരിക്കാന്‍ മുകളില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയ നിലയിൽ; ഒന്നുറങ്ങി എണീക്കും മുൻപ് എല്ലാം തകർന്നത് നിമിഷ നേരം കൊണ്ട്; ഭാഗ്യം തുണച്ചത് തലനാരിഴയ്ക്ക്...

മുത്തശ്ശി സരസമ്മ (75), രമാദേവിയുടെ മക്കളായ അനീഷ് (18), ഉമേഷ് (17) എന്നിവര്‍ ഒറ്റമുറിയിലാണ് കിടന്നുറങ്ങിയിരുന്നത്. പുലര്‍ച്ചെ വലിയ ശബ്ദത്തോടെ വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴുമ്ബോള്‍ ഇവര്‍ മൂന്നുപേരും നല്ല ഉറക്കത്തിലായിരുന്നു. കഴുക്കോലും പട്ടികയും ഓടുമെല്ലാം ഇവരുടെ ദേഹത്താണ് വീണത്. ഉമേഷിന്റെ നെഞ്ചത്തേക്കാണ് ഫാന്‍ വീണത്. ശബ്ദം കേട്ട് എതിര്‍വശത്തുള്ള മഠത്തിലേത്ത് സുശീലനും വീട്ടുകാരും ഓടി എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രമാദേവിയുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ നായര്‍ 17 വര്‍ഷം മുന്‍പ് മരണപ്പെട്ടു.
ഹൃദ്രോഗം പിടിപെട്ട രമാദേവി കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ശോച്യാവസ്ഥയിലായ വീടിന്റെ പുനരുദ്ധാരണത്തിന് സഹായം തേടി രമാദേവി പലതവണ വള്ളിക്കോട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും അറ്റകുറ്റപ്പണിക്കു പോലും സഹായം ലഭിച്ചില്ലെന്ന് സരസമ്മ പറഞ്ഞു. ഉറങ്ങിക്കിടക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് വയലവാക്കടവ് വിളയിലെ മുത്തശ്ശിയും കൊച്ചുമക്കളും. വയലാവടക്ക് വിളയില്‍ രമാദേവിയുടെ വീടാണ് ഇന്നലെ പുലര്‍ച്ചെ 4.30ന് തകര്‍ന്നു വീണത്. ഇഷ്ടിക കെട്ടി ഓട് ഇട്ട 2 മുറിയുള്ള പഴയവീടായിരുന്നു ഇത്. ജീര്‍ണിച്ച മേല്‍ക്കൂര ചോരാതിരിക്കാന്‍ മുകളില്‍ ടാര്‍പോളിന്‍ വലിച്ചു കെട്ടിയ നിലയിലായിരുന്നു ഈ വീട്. മഴക്കാലത്ത് കൂടുതല്‍ ദുര്‍ബലമായ വീടിന്റെ ഭിത്തികള്‍ ഇടിഞ്ഞ് 2 മുറികളും അതിന്റെ മേല്‍ക്കൂരയുമാണ് തകര്‍ന്നു വീണത്.
https://www.facebook.com/Malayalivartha





















