Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞത് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായേക്കും

28 SEPTEMBER 2019 02:27 PM IST
മലയാളി വാര്‍ത്ത

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞത് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയായേക്കും. അതിന്റെ ആദ്യ വെടിപൊട്ടിക്കലാണ് പാലായില്‍ നടന്നത്. പാലായില്‍ വര്‍ഷങ്ങളായി കെ.എം മാണിക്കൊപ്പം നിന്ന എസ്.എന്‍.ഡി.പി യോഗം ബി.ഡി.ജെ.എസ് രൂപീകരിച്ചതോടെയാണ് പാലം വലിച്ചത്. ബി.ജെ.പിക്കൊപ്പം എന്‍.ഡി.എ പാളയത്തിലെത്തിയ ബി.ഡി.ജെ.എസ് വോട്ട് താമരയ്ക്ക് കിട്ടിയപ്പോള്‍ ബി.ജെ.പി വോട്ട് 2016ല്‍ 24,000 ആയിരുന്നു. കെ.എം മാണിയുടെ ഭൂരിപക്ഷവും കുത്തനെ കുറഞ്ഞു. പി.സി തോമസിനും ബി.ഡി.ജെ.എസിനും ഒപ്പം പി.സി ജോര്‍ജ്ജു കൂടി വന്നതോടെ തങ്ങളുടെ വോട്ട് വിഹിതം 30,000 കവിയുമെന്ന് എന്‍.ഡി.എയ്ക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പി കണക്കുകൂട്ടി. എന്നാല്‍ ആറായിരത്തിലധികം വോട്ട് ചോര്‍ന്നൊലിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. സ്വന്തം അണികള്‍ പോലും മാണി സി. കാപ്പന് വോട്ട് ചെയ്‌തെന്ന് പി.സി ജോര്‍ജ്ജ് പരസ്യമായി പ്രതികരിച്ചു.

മീനച്ചില്‍ അടക്കം എസ്.എന്‍.ഡി.പിക്ക് ഏറെ നിര്‍ണായകമായ സ്ഥലങ്ങളില്‍ എസ്.എന്‍.ഡി.പിക്കൊപ്പം ബി.ഡി.ജെ.എസും മാണി സി.കാപ്പനെ പിന്തുണച്ചു. ചെക്ക് കേസില്‍ യു.എ.ഇ.യില്‍ തുഷാര്‍ വെള്ളാപ്പള്ളി ജയിലില്‍ ആയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായം തേടി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തെഴുതിയിരുന്നു. വ്യവസായി എം.എ യൂസഫ് അലിയുമായി സംസാരിച്ച് തുഷാറിന്റെ ജാമ്യത്തിന് വഴിയൊരുക്കിയത് പിണറായി ആണെന്നാണ് പരസ്യമായ രഹസ്യം. ജയില്‍ മോചിതനായ തുഷാര്‍ പിണറായിക്ക് നന്ദരേഖപ്പെടുത്താന്‍ മറന്നില്ല. ഒപ്പം തന്നെ രാഷ്ട്രീയ ഗൂഢാലോചനയിലൂടെ കുരുക്കിയതാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ ആരോപണം തള്ളിക്കളയുകയും ചെയ്തു. അരൂര്‍ മണ്ഡലം ബി.ഡി.ജെ.എസിന്റെ സീറ്റാണെങ്കിലും ഇത്തവണ അവിടെ മത്സരിക്കാനില്ലെന്ന് തുഷാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അങ്ങനെ വലത്ത് വെട്ടി ഇടത്തേക്ക് ചരിഞ്ഞ് തുഷാര്‍ കളിക്കുകയാണ്. കളി കളരിക്ക് പുറത്തല്ല, അകത്ത് നിന്നാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

കോന്നിയിലും അരൂരും എസ്.എന്‍.ഡി.പിക്കും ബി.ഡി.ജെ.എസിനും നിര്‍ണായകമായ വോട്ട് ബാങ്കുണ്ട്. രണ്ടിടത്തും സി.പി.എം അവര്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അതുകൊണ്ടാണ്. അടൂര്‍ പ്രകാശ് കോന്നിയില്‍ 23 വര്‍ഷമായി എം.എല്‍.എയായിരുന്നത് എസ്.എന്‍.ഡി.പിയുടെ കൂടെ പിന്തുണ കൊണ്ടാണ്. ആറ്റിങ്ങല്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്ന് ജയിച്ചതും അവരുടെ നിര്‍ണായകമായ ഇടപെടലായിരുന്നു. അതെല്ലാം മറന്നുകൊണ്ട് അദ്ദേഹം തന്റെ വലംകയ്യായ റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കണം എന്ന് വാശിപിടിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. അടൂര്‍ പ്രകാശ് സ്ന്തം തന്തയെ മറന്നാണ് സംസാരിക്കുന്നത് എന്ന രീതിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. അത് ദോഷം ചെയ്യും. കൂടാതെ അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ട ഡി.സി.സിയും രംഗത്തെത്തിയിട്ടുണ്ട്. ഇതെല്ലാം എല്‍.ഡി.എഫിന് അനുകൂല ഘടകമാണ്.

അരൂര്‍ മണ്ഡലത്തില്‍ തങ്ങള്‍ക്ക് നിര്‍ണായക വോട്ടുണ്ടെങ്കിലും ബി.ഡി.ജെ.എസ് മത്സരിക്കാത്തത് കോണ്‍ഗ്രസിനും ബി.ജെ.പിക്കും വലിയ തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മത്സരിക്കാത്തതെന്ന് തുഷാര്‍ പറയുന്നുണ്ടെങ്കിലും കളി വേറെ ലെവലിലേക്കാണ് നീങ്ങുന്നത്. അതിന്റെ തിരക്കഥ എഴുതുന്നത് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനുമാണ്. പാലായിലെ വിജയം കേവലം എല്‍.ഡി.എഫിന് മാത്രമല്ല, പിണറായുടെ വികസനത്തിനുള്ള അംഗാകാരമാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍.എസ്.എസിനെതിരെ ശക്തമായി നില്‍ക്കാന്‍ വെള്ളാപ്പള്ളിക്ക് സി.പി.എമ്മിന്റെ പിന്തുണ അനിവാര്യമാണ്. അങ്ങനെ ഒരു വെടിക്ക് ഒന്നിലധികം പക്ഷികളെയാണ് പിണറായിയും വെള്ളാപ്പള്ളിയും താഴെയിടുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends