Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

നാൽപ്പത്തിമൂന്നാമത് വയലാർ അവാർഡ് വി.ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് വയലാർ പുരസ്കാരം

28 SEPTEMBER 2019 02:01 PM IST
മലയാളി വാര്‍ത്ത

നാൽപ്പത്തിമൂന്നാമത് വയലാർ അവാർഡ് വി.ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് വയലാർ പുരസ്കാരം. പുരസ്കാര നിർണ്ണയകമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രൊഫസർ എം കെ സാനു രാജിവച്ചിരുന്നു. എം കെ സാനുവിന്റെ അഭാവത്തിൽ അവാർഡ് നിർണയിച്ചത് പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ്.

ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം, വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്നീ കൃതികളായിരുന്നു അവാർഡിനായി അവസാനഘട്ടത്തിൽ പരിഗണിച്ചത്

അവാർഡ് നിർണയം ഏകകണ്ഠമായ തീരുമാനമായിരുന്നെന്ന് പെരുമ്പടവം പറഞ്ഞു. എം.കെ സാനുവിന്റെ രാജിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എം.കെ.സാനു ആരോഗ്യ പ്രശ്നങ്ങളാലാണ് രാജി വച്ചതെന്നും പെരുമ്പടവം പറഞ്ഞു.

അതേസമയം,​ വയലാർ അവാർഡ് ട്രസ്റ്റിനെതിരേ രൂക്ഷ വിമർശനവുമായി പ്രൊഫ.എം കെ സാനു രംഗത്തെത്തി. കടുത്ത സമ്മർദ്ദം ഉണ്ടായതിനെതുടർന്നാണ് അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നതെന്നും അദ്ദേഹം പറ‌ഞ്ഞു. സ്വാധീനത്തിനു വഴങ്ങാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. പുരസ്കാര നിർണയത്തിനിടെ പറയാൻ പറ്റാത്തത് സംഭവിച്ചെന്നും സാനു പറഞ്ഞു.

'അവാർഡ് ഒരു സർഗാത്മക കൃതിക്കേ കൊടുക്കാവൂ. സർഗാത്മക മൂല്യമാണ് പരിഗണിക്കേണ്ടത് എന്ന നിലപാടാണ് എക്കാലത്തും ഞങ്ങൾ സ്വീകരിച്ചിരുന്നത്. വയലാർ ട്രസ്റ്റും അങ്ങനെ തന്നെ. സർഗാത്മകത ഒന്നാമത്തെ ഗുണമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ,​ ഈ പ്രാവശ്യം അതില്ലാത്ത ഒരു ഗ്രന്ഥത്തിന് പുരസ്കാരം കൊടുക്കുമെന്ന് ഉറപ്പായപ്പോഴാണ് രാജി വച്ചത്'-അദ്ദേഹം പ്രമുഖ മാദ്ധ്യമത്തോട് പറ‌ഞ്ഞു.

വി ജെ ജെയിംസിന്റെ നിരീശ്വരനെ മറികടന്ന് ഇടത് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് വയലാർ അവാർഡ് നൽകാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അവാർഡ് നിർണയ സമിതി അംഗമായിരുന്ന പ്രൊഫ എം കെ സാനു രാജിവെച്ചിരുന്നു. അവാർഡിനായി സമ്മർദം ചെലുത്തിയതായി അറിഞ്ഞ സാഹചര്യത്തിലാണ് രാജിയെന്നായിരുന്നു സാനു വിശദീകരിച്ചത്. .
അതേതായാലും ഇപ്പോൾ അവാർഡ് കിട്ടിയിട്ടുള്ളത് നിരീശ്വരനാണ്

ഏഴാച്ചേരി രാമചന്ദ്രന്‍റെ 'ഇലത്തുമ്പിലെ വജ്രദാഹം' എന്ന കവിതയും വി ജെ ജയിംസിന്‍റെ 'നിരീശ്വരൻ' എന്ന നോവലുമാണ് അവസാനഘട്ടം വരെ പുരസ്‌ക്കാര നിര്ണയത്തിനായി ഉണ്ടായിരുന്നത് എന്ന് പെരുമ്പടവം പറഞ്ഞു

പുതുശ്ശേരി രാമചന്ദ്രന്‍റെ ആത്മകഥയായ 'തിളച്ച മണ്ണിൽ കാൽനടയായി' എന്ന പുസ്തകത്തിന് പുരസ്കാരം നൽകാൻ കടുത്ത സമ്മർദ്ദമാണുണ്ടായത്.... അർഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നൽകാൻ കൂട്ട് നിൽക്കാനാകാത്തതിനാലാണ് പുരസ്കാര നിർണ്ണയ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്നായിരുന്നു പ്രൊഫസർ എം കെ സാനു പറഞ്ഞത്.എന്നാൽ ഒരു തരത്തിലുളള ബാഹ്യഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായിട്ടില്ലെന്നും, ഒരിക്കലും അത്തരമൊരു ഇടപെടൽ വലയാർ അവാർഡിൽ ഉണ്ടാകുകയില്ലെന്നുമാണ് പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കിയത് .

അതേതായാലും നിരീശ്വരൻ നോവലിന് തന്നെ പുരസ്കാരം നൽകി വിവാദങ്ങൾ അവസാനിപ്പിച്ചിരിക്കുകയാണ് പുരസ്കാര നിർണ്ണയ സമിതി

2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് വായനക്കാരന്റെ മനസ്സില്‍ തിരിച്ചറിവിന്‍റെ ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണ് 'നിരീശ്വരന്‍'. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് ദേവത്തെരുവിനെ ആഭാസത്തെരുവാക്കി മാറ്റിയ മൂന്നു ചെറുപ്പക്കാര്‍ ആണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ . ദേവനുപകരം നിരീശ്വരന്‍ എന്ന വിമത ദൈവപ്രതിമയെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താക്കള്‍ ആണ് ഇവർ .

പിന്നീട് ഗ്രാമീണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങള്‍ക്ക് വിമതദൈവം പരിഹാരമായി മാറിയപ്പോള്‍ സൃഷ്ടിതാക്കള്‍ക്കുപോലും സംഹരിക്കാന്‍ കഴിയാത്തവിധം ശക്തിയായി നിരീശ്വരന്‍ മനുഷ്യമനസ്സില്‍ പടുവൃക്ഷമായി വളരുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളമുള്ളത്.

ഡോ എ കെ നമ്പ്യാർ, അനിൽ കുമാർ വള്ളത്തോൾ, ഡോ കെ വി മോഹൻ കുമാർ എന്നീ സമിതി അംഗങ്ങളും പുരസ്കാര പ്രഖ്യാപനത്തിനെത്തിയിരുന്നു.

ട്രസ്റ്റിന് നൽകിയ രാജിക്കത്തിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിവയ്ക്കുന്നതായാണ് സാനു മാഷ് അറിയിച്ചിരിക്കുന്നതെന്ന് പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി

മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം..മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത് .. വയലാർ അവാർഡിൻറെ സമ്മാനതുകയായ ഒരു ലക്ഷം രുപയും കാനായി കുഞ്ഞിരാമൻവെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000രുപയായിരുന്നു അവാർഡ് തുക

1977 ൽ ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷിയാണ് ആദ്യ വയലാർ അവാർഡിന് അർഹമായത് .2002 ൽ അയ്യപ്പപ്പണിക്കരുടെ കവിതകൾക്ക് അവാർഡ് പ്രഖ്യാപിച്ചെങ്കിലും കെ. അയ്യപ്പപ്പണിക്കർ അവാർഡ് ഏറ്റുവാങ്ങിയിരുന്നില്ല ..2018 ൽ കെ.വി. മോഹൻകുമാറിന്റെ ഉഷ്ണരാശിയാണ് അവാർഡിന് അർഹമായത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends