Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമല ദര്‍ശനവും വഴിപാടും എല്ലാം ഓണ്‍ലൈനാക്കി മാറ്റുന്നു... ഭക്തരുടെ സൗകരായത്തിനായി തിരുപ്പതിമോഡലിലാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്, സംസ്ഥാന പൊലീസ് ഇതിനായി പദ്ധതി തയ്യാറാക്കിവരുകയാണ്

28 SEPTEMBER 2019 04:30 PM IST
മലയാളി വാര്‍ത്ത

ഭക്തരെ വെല്ലുവിളിച്ച് ഈ മണ്ഡലകാലത്ത് യുവതികളെ പൊലീസ് അകമ്പടിയോടെ ശബരിമല കയറ്റേണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ രഹസ്യ ധാരണ. അതിന് മുന്നോടിയായി ദര്‍ശനവും വഴിപാടും എല്ലാം ഓണ്‍ലൈനാക്കി മാറ്റുന്നു. ഭക്തരുടെ സൗകരായത്തിനായി തിരുപ്പതിമോഡലിലാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്. സംസ്ഥാന പൊലീസ് ഇതിനായി പദ്ധതി തയ്യാറാക്കിവരുകയാണ്. ദേവസ്വം ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും ഈ പദ്ധതില്‍ കൈകോര്‍ക്കുന്നു. അങ്ങനെ അടിമുടിമാറ്റമായിരിക്കും ഇത്തവണത്തെ മണ്ഡലകാലത്തുണ്ടാവുക. കഴിഞ്ഞ മണ്ഡലകാലത്ത് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയത് പോലുള്ള പരാപാടികള്‍ ഇത്തവണ ഒഴിവാക്കുകയാണ് ലക്ഷ്യം. സമരം നടത്തിയിട്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് ബി.ജെ.പിയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ശബരിമല കര്‍മസമിതി ആചാരസംരക്ഷണം വേണമെന്ന ഉറച്ചനിലപാടിലാണ്.

ഡിജിലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റം എന്നാണ് പുതിയ പദ്ധതിയുടെ പേര്. മലകയറ്റം, ദര്‍ശനം, താമസം, വഴിപാട് നടത്തല്‍, സംഭാവന നല്‍കല്‍ എന്നിവയ്ക്കുള്ള സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ പ്രത്യേക വെബ്‌സൈറ്റ് പൊലീസ് ഒരുക്കും. ഓണ്‍ ലൈനിലൂടെ ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് നിലയക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തുന്ന സമയം ബുക്ക് ചെയ്യുമ്പോള്‍ അറിയാനാകും. ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് രസീതുകള്‍ ലഭിക്കും. അവ നിലയ്ക്കലില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളില്‍ സ്വീകരിച്ച ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. അവിടെ നിന്നും വഴിപാട് സമയവും അതിനുള്ള രസീതും താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ഇതുവഴി തിരക്ക് ഒഴിവാക്കുകയും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം വരെ പൊലീസിന്റെ വെര്‍ച്ചല്‍ ക്യൂ ഉണ്ടായിരുന്നുവെങ്കിലും നിരവധി പാളിച്ചകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് സ്‌റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുതിയ സോഫ്റ്റ് വയര്‍ ഉണ്ടാക്കിയത്. അടുത്തമാസം മുതല്‍ ബുക്കിംഗ് തുടങ്ങും.

ദര്‍ശനത്തിനായി പ്രത്യേകം ക്യൂ ഉണ്ടാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ക്യൂവില്‍ മുന്‍ഗണന നല്‍കുക. ദര്‍ശനത്തിന് അനുവദിച്ച സമയത്ത് സന്നിധാനത്ത് എത്തുന്നതിന് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തും. ബുക്ക് ചെയ്യുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധിയും നിശ്ചയിക്കും. ഓരോവര്‍ഷവും ഭക്തജനത്തിരക്ക് കൂടിവരുന്നതിനാലാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞതവണ യുവതീപ്രവേശനം ഒഴിവാക്കാന്‍ സന്നിധാനത്ത് നിരവധി ഭക്തര്‍ തമ്പടിച്ചിരുന്നു. ദര്‍ശനത്തിനെത്തിയ വീട്ടമ്മയായ ശ്യാമളയെ ആക്രമിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയും പൊലീസിന്റെ ഇടപെടലും വിന്യാസവും കുറയ്ക്കുക എന്ന ലക്ഷ്യവുമുണ്ട്.

തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭീഷണിയുള്ളതിനാല്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമലയിലേക്ക് വാങ്ങാനായി പൊലീസ് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മാസങ്ങള്‍ ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്‍സ്‌പെക്ഷന്‍ മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്‌കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്‌നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends