Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഒട്ടും പ്രതീക്ഷിച്ചില്ല... ഗ്രാനൈറ്റ് ഉടമയുടെ പരാതിയില്‍ പ്രധാനമന്ത്രി ഇടപെട്ടു; തൃശൂരില്‍ ലക്ഷങ്ങള്‍ കോഴ ചോദിച്ച ആദായനികുതി കമ്മിഷണര്‍മാരെ പിരിച്ചുവിട്ടു; നടപടി 12 ഉദ്യോഗസ്ഥര്‍ക്കെതിരെ

30 SEPTEMBER 2019 12:30 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കാരെ വച്ച് പൊറുപ്പിക്കില്ലെന്ന കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്. അധികാരമേറ്റയുടനെ എല്ലാ മന്ത്രിമാര്‍ക്കും കര്‍ശന നിര്‍ദേശമാണ് മോദി നല്‍കിയത്. അതിനി ഉദ്യോഗസ്ഥരാണെങ്കിലും വെറുതേ വിടേണ്ടെന്ന കര്‍ശന നിലപാടിലാണ് മോദി.

ഈ പാത പിന്തുടരുന്ന മോദി സര്‍ക്കാര്‍ തൃശൂരില്‍ പത്തു ലക്ഷം രൂപ കോഴ വാങ്ങി പിടിയിലായ ആദായ നികുതി അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ അടക്കം അഴിമതിക്കേസില്‍ കുടുങ്ങിയ 15 ഉന്നത ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.

കഴിഞ്ഞ ജൂണില്‍ ഇത്തരത്തിലുള്ള 12 ഉന്നത ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. തൃശൂര്‍ ആദായനികുതി ഓഫീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ജോസ് കുഞ്ഞിപ്പാലു, വിന്‍സെന്റ് ജോസഫ് എന്നിവര്‍ അടക്കമുള്ളവരെയാണ് പിരിച്ചുവിട്ടത്. പത്തു ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെ, 2014 ല്‍ ഇവരെ താമസിച്ചിരുന്ന ഫഌറ്റില്‍ നിന്നും സി.ബി.ഐ പിടികൂടിയിരുന്നു. സസ്‌പെന്‍ഷനിലായെങ്കിലും സ്വാധീനം ചെലുത്തി സര്‍വീസില്‍ തിരിച്ചെത്തി.

കോഴ വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസുകള്‍ കോടതിയില്‍ തുടരുകയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കാനന്‍ ഗ്രാനൈറ്റ്‌സ് ഉടമ സൈമണ്‍ കെ. ഫ്രാന്‍സിസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മല സീതാരാമനും പരാതി നല്‍കിയിരുന്നു. ഈ പരാതി കിട്ടിയതോടെ മോദി പ്രശ്‌നത്തിലിടപെടുകയും കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.

പത്തു ലക്ഷം രൂപ കോഴ വാങ്ങാന്‍ 2014 ല്‍ അമ്പതു ലക്ഷം രൂപ കൂടി ആദായ നികുതിയായി അടയ്ക്കണമെന്ന് ഈ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. മുപ്പതു ലക്ഷത്തോളം രൂപ ആദായനികുതി അടച്ചിട്ടുണ്ടെന്നും കണക്കു കൃത്യമാണെന്നും കാനന്‍ ഗ്രാനൈറ്റ്‌സ് മറുപടി നല്‍കി. ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. പത്തു ലക്ഷം രൂപ കോഴ തന്നാല്‍ 50 ലക്ഷം രൂപ ചുമത്തുന്നത് ഒഴിവാക്കാമെന്നു പറഞ്ഞു. ഇതനുസരിച്ച് പണം കൈമാറുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരും സി.ബി.ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

അതേസമയം പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'ല്‍ മോദി കേരളത്തെ പരാമര്‍ശിച്ചത് പ്രത്യേകം ശ്രദ്ധനേടി. മലയാളി കന്യാസ്ത്രീയായ സിസ്റ്റര്‍ മറിയം ത്രേസ്യയ്ക്ക് മോദി ആദരമര്‍പ്പിച്ചു. വരുന്ന ഒക്ടോബര്‍ 13ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നും താന്‍ തന്റെ ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നുമാണ് മോദി പറഞ്ഞത്. നവതിയാഘോഷികുന്ന ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന് മോദി ആശംസകള്‍ പകരുകയും ചെയ്തു. താന്‍ ലതാജിക്ക് ജന്മദിനാശംസകള്‍ നല്‍കുന്നതിന്റെ ഫോണ്‍ റെക്കോഡിങ്ങും മോദി 'മന്‍ കി ബാത്തി'ലൂടെ പങ്കുവച്ചു.

ദീപാവലി ആഘോഷിക്കുമ്പോള്‍ നാടിന് കീര്‍ത്തി നേടിത്തന്ന പെണ്‍കുട്ടികളെ നമ്മള്‍ ആദരിക്കുകയാണ് വേണ്ടതെന്ന് മോദി പറഞ്ഞു. ഭാരതത്തിന്റെ ലക്ഷ്മിമാരെ നമ്മള്‍ ബഹുമാനിക്കണമെന്നും നാരി ശക്തിയുടെ ഗുണത്തെയും കരുത്തിനെയും കുറിച്ച് നമ്മുക്ക് ബോധമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രിയ സഹോദരീസഹോദരന്മാരെ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ, ഭാഗ്യത്തിന്റെ രൂപത്തിലും, സമ്പത്തിന്റെ രൂപത്തിലും നമ്മള്‍ എല്ലാ വീട്ടിലും കുടിയിരുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ലക്ഷ്മീദേവിയെ നമ്മള്‍ സ്വീകരിക്കണം. ഗ്രാമങ്ങളിലും നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള നമ്മുടെ പെണ്‍കുട്ടികളെ വിവിധ പദ്ധതികളിലൂടെ നമ്മുക്ക് സഹായിക്കേണ്ടേയെന്നും മോദി ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends