ആദ്യ കാഴ്ചയിൽ തന്നെ, വെളിവാകുന്ന ഭീകരത; മുഖം ഭിത്തിയിലിടിച്ച് ഉരഞ്ഞിറങ്ങിയ നിലയിൽ യുവാവിന്റെയും, കാലുകൾ കട്ടിലിനടിയിലേയ്ക്ക് കയറിയ നിലയിൽ യുവതിയുടെയും അഴുകി ജീർണിച്ച മൃതദേഹങ്ങൾ തോട്ടയ്ക്കാട്ടുകരയിലെ അപ്പാർട്മെന്റിൽ:- രണ്ടുമക്കളുടെ അമ്മയായ മോനിഷയുടെയും അവിവാഹിതനായ രമേശിന്റേയും മൃതദേഹം ഫ്‌ലാറ്റ് ഉടമ കണ്ടെത്തുമ്പോൾ ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിൽ- ഫ്ലാറ്റ് എടുത്തുനൽകാൻ ഒപ്പമെത്തിയത് കൂലിപ്പണിക്കാരനായ ഭർത്താവ്- 2പേർ ഒളിവിൽ:- നടന്നത് ക്രൂര കൊലപാതകമോ?

തോട്ടയ്ക്കാട്ടുകരയിലെ അപ്പാർട്മെന്റിൽ യുവതിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിൽ പൊലീസ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം അക്കാട്ട് ലെയ്‌നിലെ ഫ്‌ളാറ്റിനുള്ളിലാണ് പാലക്കാട് മുടപ്പല്ലൂർ കുന്നുംപറമ്പിൽ രമേശ്, തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ മോനിഷ എന്നിവരുടെ മൂന്ന് ദിവസം പഴക്കംച്ചെന്ന മൃതദേഹങ്ങൾ കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെടുകയും അകത്ത് നിന്ന് പൂട്ടിയിട്ടില്ല എന്ന് മനസ്സിലായതോടെയുമാണ് അയൽ ഫ്‌ളാറ്റുകളിലെ ചിലരും ചേർന്ന് കെട്ടിട ഉടമയായ ഇക്‌ബാലിനെ വിവരം അറിയിച്ചത്.
അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫ്‌ളാറ്റിലെത്തിയ കെട്ടിട ഉടമയായ ഇക്‌ബാലാണ് മൃതദേഹങ്ങൾ കണ്ടത്. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. രമേശിന്റെ മുഖം ഭിത്തിയിലിടിച്ച് ഉരഞ്ഞിറങ്ങിയ നിലയിലും, കട്ടിലിനടിയിലേക്ക് കയറിയ നിലയിലാണ് മോനിഷയുടെ കാലുകളും .ഇവരുടെ മൊബെലുകളും, ക്യാമറയും മുറിയിൽ നിന്ന് പോലീസ് കണ്ടെത്തി. ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ എഡിറ്റിങ്ങിനായാണ് ഫ്‌ളാറ്റെടുത്തതെന്നാണ് ഇവർ ഉടമയോട് പറഞ്ഞിരുന്നത്.
അതേ സമയം ഇവരുടെ പോസ്റ്റ്മോർട്ടം പൊലീസ് സർജൻ ഇല്ലാത്തതിനാൽ നടന്നിട്ടില്ല. തന്മൂലം മരണം ആത്മഹത്യയോ കൊലപാതകമോ എന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും 2 പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരിൽ ഒരാൾ മരിച്ച യുവതിയുടെ ബന്ധുവാണ്. മറ്റൊരാൾ അപ്പാർട്മെന്റിൽ ഇടയ്ക്കു വന്നുപോയിരുന്ന ഇവരുടെ പഴയ ബിസിനസ് പങ്കാളിയും. ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ എറണാകുളം ഗവ. മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും പൊലീസ് സർജൻ ഇല്ലെന്നു പറഞ്ഞു മടക്കുകയായിരുന്നു.
ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം - എഡിറ്റിങ് ആവശ്യത്തിലേയ്ക്കായി ഫ്‌ളാറ്റ് വാടകയ്‌ക്കെക്കെടുക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് ആലുവയില്‍ എത്തിയതെന്നും, താൻ കൂടെ ഇടപെട്ടാണ് ഫ്‌ലാറ്റ് തരപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി മോനിഷയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. മുറി ആവശ്യപ്പെട്ട് ബില്‍ഡിഗ് ഉടമസ്ഥനെ നേരില്‍ കണ്ട് വിവരങ്ങള്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു. രണ്ട് പേര്‍ കൂടി താമസിക്കാന്‍ എത്തുമെന്നും കെട്ടിട ഉടമയെ അറിയിച്ചു. ആദ്യം ഇത് പറ്റില്ലന്നാണ് കെട്ടിട ഉടമ അറിയിച്ചത്.
പിന്നെ ആധാര്‍ കാര്‍ഡും മറ്റ് തിരിച്ചറിയല്‍ രേഖകളുമെല്ലാം നല്‍കാമെന്നും താമസിക്കാനെത്തുന്നവര്‍ പ്രശ്‌നക്കാരല്ലന്നും ഉറപ്പു നല്‍കിയ ശേഷമാണ് ഫ്‌ളാറ്റ് വാടകയ്ക്ക് തന്നത്. ഭാര്യയെ ഇവിടെയാക്കി മടങ്ങുകയായിരുന്നു. പിന്നീട് മൊബൈലില്‍ ദിവസവും ബന്ധപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായ തന്നെ രാവിലെ മിക്ക ദിവസങ്ങളിലും ഭാര്യയായിരുന്നു മൊബൈലില്‍ വിളിച്ച് ഉണര്‍ത്തിയിരുന്നതെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നത് എന്ന് അറിയില്ലെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തല്‍.
തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്‌ബാലിന്റേതാണ് 3 നില അപ്പാര്‍ട്‌മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേര്‍ന്ന് വാടകയ്ക്ക് എടുക്കുകയായിരുന്നു. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. രമേശ് നേരത്തേ ആലുവയില്‍ മൊബൈല്‍ ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുന്‍പാണ് സ്റ്റുഡിയോ ജോലികള്‍ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha





















