Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

യു.ഡി.എഫ് കോട്ടയായിരുന്ന പാലായില്‍ തോറ്റമ്പി ഓടിയതിന്റെ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ കെ.പി.സി.സി നേതൃത്വം നട്ടെല്ല് നിവര്‍ത്തി കോന്നിയിലെ ഇടഞ്ഞകൊമ്പനായ അടൂര്‍പ്രകാശിനെ തളച്ചു

30 SEPTEMBER 2019 03:02 PM IST
മലയാളി വാര്‍ത്ത

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ചക്കളത്തിപ്പോര് കോണ്‍ഗ്രസിന് പുതുമയുള്ള വിഷയമല്ലെങ്കിലും യു.ഡി.എഫ് കോട്ടയായിരുന്ന പാലായില്‍ തോറ്റമ്പി ഓടിയതിന്റെ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ കെ.പി.സി.സി നേതൃത്വം നട്ടെല്ല് നിവര്‍ത്തി കോന്നിയിലെ ഇടഞ്ഞകൊമ്പനായ അടൂര്‍പ്രകാശിനെ തളച്ചു. തന്റെ നോമിനിയായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള കലിപ്പിലായിരുന്നു അടൂര്‍പ്രകാശ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കടുത്തനിലപാടിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് അടൂര്‍പ്രകാശ് മനസില്ലാമനസ്സോടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് എത്തിയത്. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തോളിലേറ്റി സ്വീകരിച്ചെങ്കിലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെയെന്നാണ് സൂചന.

23 വര്‍ഷം അടൂര്‍പ്രകാശ് കോന്നിയില്‍ എം.എല്‍.എയായിരുന്നത് എസ്.എന്‍.ഡി.പി യോഗത്തിന്റെ ശക്തമായ പിന്തുകൊണ്ടാണ്. അവരെ പോലും ധിക്കരിച്ച് റോബിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് വാശിപിടിച്ചതോടെ വെള്ളാപ്പള്ളി നടേശന്‍ അരയും തലയും മുറുക്കി രംഗത്തെത്തി. അതോടെ അപകടം മണത്ത കോണ്‍ഗ്രസ് നേതൃത്വം പി. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പാലായില്‍ എസ്.എന്‍.ഡി.പിയും ബി.ഡി.ജെ.എസും എല്‍.ഡി.എഫിനെ സഹായിച്ചത് കൊണ്ടാണ് മാണി സി.കാപ്പന്‍ ജയിച്ചത്. ആ നീക്കം കോന്നിയിലും ആവര്‍ത്തിച്ചാല്‍ യു.ഡി.എഫിന് ജനപിന്തുണ ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നേതാക്കള്‍ക്കും ആവര്‍ത്തിക്കാനാകും. അത് ഒഴിവാക്കാനാണ് മോഹന്‍രാജിനെ കളത്തിലിറക്കിയത്.

പാര്‍ട്ടി തീരുമാനത്തിന് അടൂര്‍ പ്രകാശ് വഴങ്ങിയെങ്കിലും അടിയൊഴുക്കുകള്‍ സംഭവിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. റോബിനെ ഡി.സി.സി വൈസ്പ്രസിഡന്റ് ആക്കിയെങ്കിലും അതിലൊന്നും കാര്യങ്ങള്‍ തീരില്ല. പത്തനംതിട്ട പ്രമാടം പഞ്ചായത്ത് പ്രസിഡന്റാണ് റോബിന്‍ പീറ്റര്‍. ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് തനിക്കും റോബിനും എതിരെ വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളില്‍ അടൂര്‍പ്രകാശ് അതൃപ്തനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.പി.സി.സി.ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കോന്നിയില്‍ സാമൂഹ്യസന്തുലിതാവസ്ഥ നിലനിര്‍ത്തണം എന്നാണ് ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടത്. അതിനര്‍ത്ഥം ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വരണമെന്നാണ്. എന്നാല്‍ മതേതരത്വം നിലനിര്‍ത്തണമെന്നാണ് അടൂര്‍ പ്രകാശ് വാദിച്ചത്. ഇതേതുടര്‍ന്ന് , അഠൂര്‍ പ്രകാശ് സ്വന്തം തന്തയെ പോലും മറന്നാണ് സംസാരിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായി പ്രതികരിച്ചു.

പത്രികാ സമര്‍പ്പണത്തിന്റെ അവസാനദിനമായ ഇന്ന് അടൂര്‍പ്രകാശിനെ അനുനയിപ്പിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നേട്ടമാണ്. പ്രചാരണരംഗത്ത് പങ്കെടുക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആറ്റിങ്ങലാണ് തന്റെ മണ്ഡലം എന്നാണ് അടൂര്‍പ്രകാശ് പ്രതികരിച്ചത്. അതിനാല്‍ കോന്നി മണ്ഡലത്തിന്റെ മുക്കുംമൂലയും അറിയാവുന്ന അടൂര്‍പ്രകാശ് പ്രചരണരംഗത്ത് സജ്ജീവമാകുമോ എന്നത് ഏറെ നിര്‍ണായകമാണ്. ഒപ്പം റോബിന്‍പീറ്ററുടെ പിന്തുണയും മോഹന്‍രാജിന് വേണം. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ നന്നായി പോകും. വെള്ളാപ്പള്ളിയുടെ എതിര്‍പ്പ് അടൂര്‍ പ്രകാശ് ഇടപെട്ടാല്‍ തീരാവുന്നതേയുള്ളൂ. അതിന് അടൂര്‍ പ്രകാശ് തയ്യാറാകുമെന്നാണ് കരുതുന്നത്. 54 വര്‍ഷം അടക്കിഭരിച്ചിരുന്ന പാലായിലെ പാലം തകര്‍ന്നതിന് പിന്നാലെ കാല്‍നൂറ്റാണ്ടിനടുത്ത് കോട്ടയാക്കി കൊണ്ടുനടക്കുന്ന കോന്നി കൂടെ പോയാല്‍ പിന്നെ തലേല്‍ മുണ്ടിട്ട് നടന്നാലും തീരില്ല നാണക്കേട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends