കെ.എം ബഷീര്‍ മരിക്കുമ്പോള്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് അന്ന് നടന്ന കാര്യങ്ങളും ശ്രീറാമുമായുള്ള ബന്ധവും വ്യക്തമാക്കി ടിക്ക് ടോക്ക് വീഡിയോ പുറത്ത് വിട്ടു

മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാംവെങ്കിട്ടരാമന്റെ കാറിടിച്ച് യുവമാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കുമ്പോള്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതി വഫ ഫിറോസ് അന്ന് നടന്ന കാര്യങ്ങളും ശ്രീറാമുമായുള്ള ബന്ധവും വ്യക്തമാക്കി ടിക്ക് ടോക്ക് വീഡിയോ പുറത്ത് വിട്ടു. താന്‍ പറയുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ചിലരെങ്കിലും വിശ്വസിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ' അന്യപുരുഷനുമായി എനിക്ക് ബന്ധമുണ്ടെന്നാണ് ഭര്‍ത്താവിന്റെ അലിഗേഷന്‍. അതേക്കുറിച്ച് പറയാന്‍ എനിക്ക് തന്നെ നാണക്കേടാണ്. ശ്രീറാം എന്റെ വെറുമൊരു ഫ്രണ്ട് മാത്രമാണ്്. അതില്‍ ഒരു രീതിയിലും ഉള്ള വൃത്തികേടും ഇല്ല. ഇത് അദ്ദേഹത്തോട് മാത്രമല്ല സാധാരണജനങ്ങളോടും പറയുകയാണ്. രാത്രി ഒരു മണിക്ക് ഇറങ്ങിപ്പോയ പെണ്ണ്തന്നെയാണ് ഞാന്‍. അതിലൊരു വൃത്തികേട് ആലോചിച്ചല്ല ഞാന്‍ പോയത്. എനിക്ക് ഡ്രൈവിംഗ് ഭയങ്കര ഇഷ്ടമാണ്. ഭയങ്കര കോണ്‍ഫിഡന്റാണ് ഞാന്‍. അതിലുറങ്ങിപ്പോയതാ. എന്തെങ്കിലും വൃത്തികേടുണ്ടായിരുന്നെങ്കില്‍ മകളുടെ അടുത്ത് പറഞ്ഞിട്ട് പോകുമോ. ആക്‌സിഡന്റ് സംഭവിച്ച് പോയി, കുറച്ച് ആള്‍ക്കാരെങ്കിലും പറയുന്നത് വിശ്വസിക്കൂ... പ്ലീസ്.
ഭര്‍ത്താവ് ഫിറോസിന്റെ ബിസിനസ് ഞാന്‍ കാരണമാണ് തകര്‍ന്നതെന്ന ആരോപണത്തിനും വഫ വിശദീകരണം നല്‍കുന്നു. ' ഫിറോസ് ജോര്‍ജ്ജ് എന്ന ആളുമായി ചേര്‍ന്നാണ് ബിസിനസ് തുടങ്ങിയത്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് വളരെ സ്മാര്‍ട്ടായിട്ടുള്ള ആളാണ് ജോര്‍ജ്ജ്. ഫിറോസ് ബിസിനസ് തുടങ്ങിയ സമയം ബഹ്‌റിനില്‍ ഷിയ-സുന്നി പ്രശ്‌നം നടക്കുന്ന സമയമായിരുന്നു. ഫിറോസിന് ഒരു ബിസിനസും കിട്ടാതെയായി. അവസാനം ജോര്‍ജ്ജ് കൈവിട്ടു. രണ്ട് വര്‍ഷം മാത്രമേ ബഹ്‌റനില്‍ നില്‍ക്കാനായുള്ള. അതിന്റെ ഉത്തരവാദിത്തം എന്റെ തലയില്‍ ഫിറോസ് എന്തിന് കെട്ടിവയ്ക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ആണുങ്ങളുടെ കയ്യിലാണ് ബിസിനസ് ഇരിക്കുന്നത്. എങ്ങനെ ഒരു പെണ്ണായ ഞാന്‍ അതിന്റെ തകര്‍ച്ചയ്ക്ക് ഞാനെങ്ങനെ കാരണമായെന്ന് എനിക്കറിയില്ല, ഫിറോസ് തന്നെയാണ് അത് പറയേണ്ടതെന്നും വഫ വിശദീകരിക്കുന്നു.
' ഞാന്‍ ബാറില്‍ പോകുമെന്നും മദ്യപിക്കുമെന്നാണ് മറ്റൊരു ആരോപണം. അഞ്ച് വര്‍ഷമായി അബുദാബിയില്‍ എത്തിയിട്ട്. ഇന്നേവരെ ഒരു ബാറിലും പോയിട്ടില്ല. ഡ്രിംഗ് കൊടുക്കുന്ന പാര്‍ട്ടിയില്‍ പോലും പങ്കെടുത്തിട്ടില്ല. നിങ്ങളാരെങ്കിലും എന്നെ പാര്‍ട്ടിയില്‍ കണ്ടിട്ടുണ്ടോ? മോളെ ട്യൂഷന് വിടാന്‍ മാത്രമാണ് ഞാന്‍ കാറെടുത്ത് പുറത്തിറങ്ങിയത്. 2013ലാണ് ഞാന്‍ ആദ്യമായി ഒരു ഡാന്‍സ് പാര്‍ട്ടിക്ക് പോകുന്നത്. അതും രണ്ട് സുഹൃത്തുക്കളുടെ കൂടെ. അവിടുത്തെ ബഹളവും തിരക്കും കാരണം പത്ത് മിനിറ്റിനുള്ളില്‍ പുറത്തിറങ്ങി. വാഹനാപകടം നടന്ന ശേഷം ഫിറോസ് മൂന്ന് ദിവസത്തേക്ക് നാട്ടില്‍ വന്നു. പക്ഷെ, എന്നെയും മകളെയും വന്ന് കണ്ടില്ല. കിസിന്‍സിന്റെ വീട്ടിലാണ് നിന്നത്. എന്റെ ബന്ധുക്കളെ വിളിച്ച് വഫയെ എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ നിന്ന് ഇറക്കണമെന്നും സപ്പോര്‍ട്ട് നല്‍കണമെന്നും പറഞ്ഞിരുന്നയാള്‍ക്ക് നാട്ടില്‍ വന്ന് എന്ത് സംഭവിച്ചെന്ന് അറിയില്ല. ആരെങ്കിലും എന്തെങ്കിലും മാനിപ്പുലേറ്റ് ചെയ്‌തോ എന്നറിയില്ല. മീഡിയയ്ക്കും പങ്കുണ്ട്. 19 വര്‍ഷം അദ്ദേഹം കണ്ട വഫയല്ല മീഡിയയില്‍ ഒരാഴ്ച കണ്ടത്. സാധാരണക്കാരനായത് കൊണ്ട് അദ്ദേഹമത് വിശ്വസിച്ചെന്നും വഫ പറയുന്നു.
ഈ വീഡിയോ എന്നെയും ഫിറോസിനേയും അറിയാത്തവര്‍ക്ക് വേണ്ടിയാണ്. നിങ്ങള് കരുതുന്നത് പോലെ കല്യാണത്തിന് ശേഷം ഫിറോസിനെ കണ്ട് മനസിലാക്കിയ വ്യക്തിയല്ല ഞാന്‍. എന്റെ കുഞ്ഞിലേ... ഫിറോസിനെ അങ്കിളേ എന്നാണ് വിളിച്ചിരുന്നത്. എന്നേക്കാളും 13 വയസ് കൂടുതലാണ്. എന്റെ വീടിന് അടുത്താണ് ഫിറോസിന്റെ വീട്. ഞങ്ങള്‍ അകന്ന ബന്ധുക്കളാണ്. അങ്ങനെയാണ് കല്യാണാലോചന വരുന്നത്. വയസ് പോലും നോക്കാതെ നടത്തിയത്. എന്റെയും അദ്ദേഹത്തിന്റെയും മഹല്ല് ഒന്നാണ്- എന്ന് പറഞ്ഞാണ് വഫ വീഡിയോ അവസാനിപ്പിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ ശ്രീറാമിനൊപ്പം വഫയെ കണ്ടതും അപകടം നടന്നതും വിവാദമോയതോടെ വിവാഹമോചനത്തിന്റെ വക്കിലാണ് വഫ.
https://www.facebook.com/Malayalivartha





















