ചങ്ക്‌ബ്രോ റോബില്‍ പീറ്ററെ തള്ളി, കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശിന്റെ കിടിലം അഭിനയം

23 കൊല്ലം എം.എല്‍.എയായപ്പോള്‍ കൂടെയുണ്ടായിരുന്ന ചങ്ക്‌ബ്രോ റോബില്‍ പീറ്ററെ തള്ളി, കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശിന്റെ കിടിലം അഭിനയം. വികാരഭരിതനായി പ്രസംഗിച്ച് അണികളുടെ കയ്യടിനേടിയ അദ്ദേഹം നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല. ന്ല്ല നടന്‍ കൂടിയാണെന്ന് തെളിയിച്ചു. റോബിന്‍ പീറ്ററെ തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം അണികളോട് ആണയിട്ടു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മോഹന്‍രാജിന് എല്ലാ പി്ന്തുണയും നല്‍കുമെന്നും പറഞ്ഞു. അതോടെ പ്രവര്‍ത്തകര്‍ ഇളകി. കോന്നിയില്‍ ആരെ മത്സരിപ്പിക്കണം എന്ന് പാര്‍ട്ടി ചോദിച്ചപ്പോള്‍ റോബിന്‍ പീറ്ററുടെ പേര് പറഞ്ഞ് പോയെന്നും അദ്ദേഹം മുതലക്കണ്ണീരൊഴുക്കി.
സംഘടനാതലത്തില്‍ എത്രയോ കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ് ഞാനും മോഹന്‍രാജും , അടൂര്‍ പ്രകാശ് പറഞ്ഞു. 1996 ല്‍ കോന്നി എംഎല്‍എ ആയപ്പോള്‍ തൊട്ട് അവിടുത്തെ വികസനത്തിനായാണ് പ്രവര്‍ത്തിച്ചത്. ആറ്റിങ്ങല്‍ എംപിയായാലും കോന്നി ഹൃദയത്തിലുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. അടൂര്‍ പ്രകാശ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. എന്നാല്‍ തന്റെ പിന്‍ഗാമിയായി പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍പീറ്ററെ മത്സരിപ്പിക്കണമെന്ന് അടൂര്‍പ്രകാശ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. അതിനെതിരെ പത്തനംതിട്ട ഡി.സി.സി രംഗത്തെത്തി. അടൂര്‍ പ്രകാശ് പല അഭിപ്രായങ്ങളും പറയും പക്ഷെ, ഡി.സി.സിയുടെ നിലപാട് അതല്ലെന്നാണ് പ്രസിഡന്റ് ബാബു ജോര്‍ജ്ജ് മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. അത് അടൂര്‍ പ്രകാശിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവും ഇടപെട്ട് അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കുകയായിരുന്നു. മണ്ഡലത്തിലെത്തിയ അടൂര്‍പ്രകാശിനെ തോളിലേറ്റിയാണ് പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്. പാലായ്ക്ക് പിന്നാലെ വീണ്ടും പരാജയം സംഭവിച്ചാല്‍ അത് മുന്നണിയെ ബാധിക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ പ്രശ്‌നങ്ങളുണ്ടാകുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കിയതോടെയാണ് അടൂര്‍പ്രകാശ് വഴങ്ങിയത്. പാലായിലേത് പോലെ യു.ഡി.എഫിലെ തമ്മിലടി മുതലെടുക്കാനാകുമെന്നാണ് ഇടത് പക്ഷം വിശ്വസിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ നിന്ന് നല്ല വോട്ട് നേടാനായ കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്.
പ്രമാടം പഞ്ചായത്ത് പ്രസിഡന്റായ റോബിന്‍ പീറ്ററിനെ ഡിസിസി വൈസ് പ്രസിഡന്റ് ആക്കിയാണ് കെ.പി.സി.സി ഒത്തുതീര്‍പ്പ് നടത്തിയത്. ആദ്യം അതില്‍ അടൂര്‍ പ്രകാശ് വഴങ്ങിയില്ല. കോന്നിയില്‍ ഈഴവസ്ഥാനാര്‍ത്ഥി വേണമെന്ന ഡി.സി.സി നിലപാട് ശരിയല്ലെന്നും ബാബു ജോര്‍ജ്ജ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നായിരുന്നു അടൂര്‍പ്രകാശിന്റെ നിലപാട്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ ഈഴവര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ തോറ്റ് തുന്നംപാടുമെന്നും പാലായിലെ തിരിച്ചടി ആവര്‍ത്തിക്കുമെന്നും ഡി.സി.സി മുന്നറിയിപ്പ് നല്‍കിയതോടെ കെ.പി.സി.സി നേതൃത്വം പി. മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















