Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പ്രളയബാധിതരെ സഹായിക്കാന്‍ നല്‍കിയ കോടിക്കണക്കിന് രൂപ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്ന സര്‍ക്കാരിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു

30 SEPTEMBER 2019 04:53 PM IST
മലയാളി വാര്‍ത്ത

പ്രളയബാധിതരെ സഹായിക്കാന്‍ സുമനസുകളായ നാട്ടുകാരും പ്രവാസികളും വിവിധ സംഘടനകളും നല്‍കിയ കോടിക്കണക്കിന് രൂപ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്ന സര്‍ക്കാരിനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയം കഴിഞ്ഞിട്ട് വര്‍ഷം ഒന്നായിട്ടും അനാസ്ഥ തുടരുന്നതോടെയാണ് കോടതി അന്ത്യശാസനം നല്‍കിയത്. രണ്ടാഴ്ചയ്കക്കം പണം മുഴുവന്‍ വിതരണം ചെയ്യണമെന്നാണ് ഉത്തരവ്. ദുരിതബാധിതരില്‍ പലര്‍ക്കും ഇപ്പോഴും സഹായം ലഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് കോടതി ഇടപെട്ടത്. ഒരു മാസത്തിനുള്ളില്‍ അര്‍ഹമായവര്‍ക്ക് പണം നല്‍കണമെന്ന് കോടതി ആദ്യം ഉത്തരവിട്ടിരുന്നു. അത് നടപ്പാകാത്തതോടെയാണ് കോടതി കടുത്തനിലപാടിലേക്ക് നീങ്ങിയത്.

രണ്ടാഴ്ചക്കകം ദുരിതാശ്വാസ വിതരണ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ ലീഗല്‍ അതോറിറ്റിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. വിതരണം ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനം ലീഗല്‍ അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് പണം ലഭ്യമാകുന്നത് സംബന്ധിച്ച് റവന്യൂവകുപ്പിന് മുമ്പിലുള്ള അപ്പീല്‍ ഹര്‍ജികളില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ നിയമ സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് നിയമ സഹായം ലഭ്യമാകുമെന്നും കോടതി ഉറപ്പ്‌നല്‍കി.

പ്രളയം നടന്ന് ഒരു വര്‍ഷം പിന്നിട്ടു. അതിന് ശേഷം മറ്റൊരു പ്രളയവും ഉണ്ടായി. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തെ ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കിയില്ലെന്ന് ആരോപിച്ച് പലരും നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. സഹായം കൈമാറുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് , റവന്യൂ വകുപ്പുകള്‍ ത്വരിതഗതിയിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദുരിതാശ്വാസം സംബന്ധിച്ച
അപ്പീലുകള്‍ സ്ഥിരം ലോക് അദാലത്തുകളിലൂടെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഇതുവരെ പൂര്‍ണ്ണമായി സഹായം ലഭിച്ചിട്ടില്ല. ഉപഭോക്താക്കളുടെ പല അപ്പീലുകളും കളക്‌ട്രേറ്റുകളിലും മറ്റും കെട്ടികിടക്കുകയാണെന്നും ഹര്‍ജികളില്‍ ആരോപിക്കുന്നു. ഇത് റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരിതരമായ വീഴ്ചയാണ്. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നെന്ന് ദുരിതബാധിതരില്‍ പലരും ആരോപിക്കുന്നു.

പ്രളയവും അതിന് ശേഷമുള്ള പുനരധിവാസവും സഹായവിതരണവും സംബന്ധിച്ച് ഹൈക്കോടതി നിരവധി തവണ സര്‍ക്കാരിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു രൂപ പോലും ദുരിതാശ്വാസ തുക ലഭിക്കാത്തവരുടെയും അപേക്ഷകരുടെയും പേരുവിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എല്ലാം കോടതി ഇടപെട്ട് നല്‍കാനാണെങ്കില്‍ സര്‍ക്കാര്‍ സംവിധാനം എന്തിനാണെന്ന് ഗുണഭോക്താക്കളില്‍ പലരും ചോദിക്കുന്നു. സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെങ്കിലും താഴേതട്ടിലെ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുകയാണെന്നാണ് ആക്ഷേപം. ചെറിയ ചെറിയ നൂലാമാലകള്‍ ചൂണ്ടിക്കാണിച്ച് അര്‍ഹരായവര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന സമീപനമാണ് പല ഉദ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends