മതംമാറിയ കോഴിക്കോട്ടുകാരി വിദ്യാര്‍ത്ഥിനി യു.എ.ഇ.യില്‍, ആരും മതം മാറ്റിയിട്ടില്ലെന്നും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും 19കാരി

മതംമാറിയ കോഴിക്കോട്ടുകാരി വിദ്യാര്‍ത്ഥിനി യു.എ.ഇ.യി., ആരും ബലംപ്രയോഗിച്ച് മതം മാറ്റിയിട്ടില്ലെന്നും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്നും 19കാരി വെളിപ്പെടുത്തി. ഡല്‍ഹിയില്‍ പഠിക്കുകയായിരുന്ന സിയാനി ബെന്നി എന്ന പത്തൊമ്പതുകാരിയെ അടുത്തിടെയാണ് കാണാതായത്. ഇതോടെ കോഴിക്കോടുള്ള മാതാപിതാക്കള്‍ മകളെ തട്ടിക്കൊണ്ട് പോയെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയില്‍ എത്തി മതം മാറി ഐഷ എന്ന പേര് സ്വീകരിച്ചതെന്ന് സിയാനി ബെന്നി വ്യക്തമാക്കി. അബുദാബിയില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചു. പ്രായപൂര്‍ത്തിയായ തനിക്ക് തീരുമാനമെടുക്കാന്‍ കഴിവുണ്ട്. ഡല്‍ഹിയിലെ ജീസസ് ആന്‍ഡ് മേരി കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസില്‍ എത്തിയിരുന്നു. അന്ന് തന്നെയാണ് അബുദാബിയിലേക്കു പോയതും. ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്.
സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായി 24ന് സിയാനി ് അബുദാബിയിലെ കോടതിയില്‍ അറിയിച്ചിരുന്നു. മതം മാറിയതിനെ തുടര്‍ന്ന്
അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിയാനി കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. മാതാപിതാക്കളും സഹോദരനും തന്നെ കാണാന്‍ അബുദാബിയിലേക്കു തിരിച്ചിട്ടുണ്ടെന്നും സിയാനി വിശദീകരിക്കുന്നു. വിവാഹം കഴിച്ച് യുഎഇയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും സിയാനി വ്യക്തമാക്കി. ഇതോടെ ലൗജിഹാദ് ആരോപണത്തില്‍ നിന്ന കാര്യത്തിന് വ്യക്തതയായി.
https://www.facebook.com/Malayalivartha





















