ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്ന് സിബിഐയുടെ കുറ്റപത്രം; നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെതിരെ തെളിവില്ല..

ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ . ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്ന നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് . അതേസമയം ജിഷ്ണു കോപ്പിയടിച്ചെന്ന് നിർബന്ധപൂർവം എഴുതി വാങ്ങിച്ച വൈസ് പ്രിൻസിപ്പൽ എൻ ശക്തിവേൽ, പരീക്ഷ കൺട്രോളർ സി.പി പ്രവീൺ എന്നിവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്
പി.കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.ജിഷ്ണുവിന്റേത് ആത്മഹത്യ അല്ല കൊലപാതകമാണെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജ ഉൾപ്പടെയുള്ള ബന്ധുക്കൾ നിരാഹാരസമരം നടത്തിയിരുന്നു.
കോപ്പിയടി ആരോപണത്തെ തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 2017 ജനുവരി ആറിനാണ് കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷ്ണു ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും . കോളജിലെ ഇടിമുറിയും അവിടെ കണ്ടെത്തിയ ചോരപ്പാടുകളും സംശയങ്ങൾ ഉണ്ടാക്കിയിരുന്നു.. . മഹിജ ഉൾപ്പടെയുള്ളവരുടെ നിരന്തര പ്രതിഷേധത്തെ തുടർന്നാണ് സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിയത്.
ജിഷ്ണുവിൻതേതെന്ന പേരിൽ എഴുതിയിരിക്കുന്ന കുറിപ്പിൽ നാല് വരികളാണുണ്ടായിരുന്നത് . 'ഞാൻ പോകുന്നു, എന്‍റെ സ്വപ്‌നങ്ങൾ പൊലിഞ്ഞു, എന്‍റെ ജീവിതം പാഴായി, ജീവിതം നഷ്ടമായി' എന്നിങ്ങനെ അർഥം വരുന്ന വരികളാണ് എഴുതിയിരിക്കുന്നത്
എന്നാൽ, കൃഷ്ണദാസിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ സിബിഐ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും പറഞ്ഞു.
മൂക്കിലെ പോറലും ചുണ്ടുകളിലെ മുറിവും ജിഷ്ണു മരിക്കുന്നതിന് മുമ്പ് സംഭവിച്ചതെന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന ആരോപണം കുടുംബം ആവര്‍ത്തിക്കുന്നത്. ജിഷ്ണുവിന്റെ പൊക്കത്തിനേക്കാള്‍ അല്‍പം കൂടി ഉയരത്തില്‍ തറച്ചിരിക്കുന്ന ഹുക്കില്‍ തൂങ്ങിമരിച്ചെന്ന് പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നും കുടുംബം പറഞ്ഞു
ജിഷ്ണുവിനെ ഒഴിവാക്കേണ്ടത് ആരുടെയോ ആവശ്യമായിരുന്നു. ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്ന് തന്നെയാണ് വിശ്വാസമെന്നും ബന്ധുക്കൾ പറയുന്നുണ്ട് . ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. കൃഷ്ണദാസിന്റെ അറിവോടെ തന്നെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നതെന്നും മഹിജ ആരോപിച്ചു.
https://www.facebook.com/Malayalivartha





















