ലോറിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡിവൈഡറില്‍ ഇടിച്ചു.... ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ ഭാര്യയ്ക്ക് ദാരുണാന്ത്യം
ലോറിയെ മറി കടക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡിവൈഡറില്‍ ഇടിച്ചു. ഭര്‍ത്താവ് ഓടിച്ച ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഭാര്യ ലോറികയറി മരിച്ചു. മലപ്പുറം കാവുങ്ങല്‍ ബൈപ്പാസില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്. മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി അന്നങ്ങാടന്വീട്ടില് ഹനീഫയുടെ ഭാര്യ ദാനിയ മുംതാസ് (43) ആണ് മരിച്ചത്.
കൂട്ടിലങ്ങാടി ഭാഗത്ത് നിന്നു വരികയായിരുന്ന ഓട്ടോ ബൈപ്പാസിലേക്ക് പ്രവേശിക്കുന്നതിനിടെ മുന്നിലുള്ള ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയിലിരിക്കുകയായിരുന്ന മുംതാസ് റോഡിലേക്ക് തെറിച്ചുവീണു.
ഈസമയം പിറകെ വന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഖബറടക്കം വലിയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. ഒപ്പമുണ്ടായിരുന്ന മക്കളായ ഖദീജ ഫിസ, ഖദീജ ഹിസ, മുഹമ്മദ് മുസ്തഫ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha