മഹാത്മാ ഗാന്ധിയെ വാക്കുകള്‍ കൊണ്ട് മാത്രം പുകഴ്ത്തുന്നു ; മനസില്‍ ഘാതകനായ നാഥുറാം ഗോഡ്സെ ; ബിജെപിക്കെതിരെ അസദുദ്ദീന്‍ ഉവൈസി

ബി ജെ പിക്കെതിരെ ശക്തമായ ആരോപണവുമായി വീണ്ടും അസദുദ്ദീന്‍ ഉവൈസി. മഹാത്മാ ഗാന്ധിയെ വാക്കുകള്‍ കൊണ്ട് പുകഴ്ത്തുന്ന ബി.ജെ.പിക്കാരുടെ മനസില്‍ ഘാതകനായ നാഥുറാം ഗോഡ്സെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗോഡ്സെ ഒറ്റ വെടിയില്‍ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തി. പക്ഷേ പുതിയ കാലത്തെ ഗോഡ്സെമാര് ഇന്ത്യയെ ദിനവും, കൊന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. ബി.ജെ.പി സര്‍ക്കാര്‍ ഗാന്ധിജിയുടെ പേര് പറഞ്ഞ് ജനങ്ങളെ മാത്രമല്ല രാജ്യത്തെയും വഞ്ചിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഗാന്ധിജിയുടെ ഹിന്ദുസ്ഥാനെ ആധുനിക ഗോഡ്സെമാര് കൊലപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഗാന്ധിയുടെ അനുയായികൾ ഇവരുടെ കൈയിൽ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന അപേക്ഷിക്കുന്നുവെന്നും ഉവൈസി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















