പാലാരിവട്ടം പാലം ഉടന്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഞ്ചിനിയറുമാരുടെ സംഘടന ഹൈക്കോടതയെ സമീപിക്കാനൊരുങ്ങുന്നു

പാലാരിവട്ടം പാലം ഉടന്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് എഞ്ചിനിയറുമാരുടെ സംഘടന ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പാലം പൊളിച്ച് പണിയാനുള്ള നീക്കം അതുവരെ തടയണമെന്നാവും ഇവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.പാലത്തില്‍ ഭാരം കയറ്റി ശാസ്ത്രീയ രീതിയില്‍ ബലം പരിശോധിക്കണമെന്നും ഇതിന് ശേഷമേ മറ്റ് നടപടികള്‍ സ്വീകരിക്കാവൂ എന്നുമാണ് എഞ്ചിനിയറുമാരുടെ ആവശ്യം.
സമാനമായ മറ്റൊരു ഹര്‍ജിയും നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഈ ഹര്‍ജിയില്‍ കോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യാന്‍ തയ്യാറായിരുന്നില്ല.
"
https://www.facebook.com/Malayalivartha





















