വയോജന സൗഹൃദം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും

കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി വയോജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വയോജനക്ഷേമം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അത് പൂര്‍ണമായും ഫലപ്രാപ്തിയിലെത്താന്‍ പൊതുജന പിന്തുണ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യവും വയോജനങ്ങളുടെ എണ്ണവും വര്‍ധിക്കുക്കുന്നത് സന്തോഷകരമായ കാര്യമാണ്. അതനുസരിച്ചുള്ള ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് വരുന്നത്. സാമൂഹിക സാമ്പത്തിക പരിഗണന കൂടാതെ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. സായംപ്രഭ, വയോമിത്രം എന്നീ പദ്ധതികളിലൂടെ വയോജന മേഖലയുടെ പുരോഗതിയ്ക്കായി സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് നടത്തുന്നത്. കേരളത്തിലെ 93 നഗര പ്രദേശങ്ങളില്‍ നടപ്പിലാക്കിയ വയോമിത്രം പദ്ധതി ഗ്രാമ പ്രദേശങ്ങളില്‍ കൂടി വ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















