Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പു പടക്കം പൊട്ടിക്കുന്നത് എന്റെ ദേഹത്തു തന്നെ വേണോ; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താന്‍ മൊഴി നല്‍കിയെന്നത് വ്യാജ വാര്‍ത്തയാണെന്ന് മാണി സി കാപ്പന്‍

03 OCTOBER 2019 05:31 PM IST
മലയാളി വാര്‍ത്ത

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ താന്‍ മൊഴി നല്‍കിയെന്നത് വ്യാജ വാര്‍ത്തയാണെന്ന പ്രതികരണവുമായി മാണി സി കാപ്പന്‍. വ്യാജമായ മൊഴി പുറത്തുവിട്ട ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനോട് താന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രമാണിച്ച്‌ 'പൊട്ടിച്ചതാണെന്നാണ്' ഷിബു തന്നെ തന്നോടു പറഞ്ഞതെന്ന് മാണി സി കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സിബിഐയില്‍ തനിക്കെതിരെ ഒരു കേസുമില്ല. ഈ വാര്‍ത്തയില്‍ പറയുന്നതു പോലെ ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാല്‍ സിബിഐ കേസെടുക്കുമോ? ഇതുമായി ബന്ധപ്പെട്ട് സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥന്‍ തന്നെ വിളിച്ചിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ദിനേശ് മേനോന്റെ സുഹൃത്താണെന്നു പിന്നീടു വ്യക്തമായി. ഇതിനെത്തുടര്‍ന്നു സിബിഐ ഡയറക്ടര്‍ക്കു താന്‍ പരാതി നല്‍കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാപ്പന്‍ വിശദീകരിച്ചു.

ദിനേശ് മേനോനുമായി മേഘാലയിലെ തോട്ടം ഇടപാടില്‍ ബന്ധമുണ്ട്. മറ്റെല്ലാം വ്യാജമായ വിവരങ്ങളാണ്. ഷിബു ബേബി ജോണ്‍ മൊഴി എന്ന പേരില്‍ പുറത്തുവിട്ടത് വ്യാജ രേഖയാണ്. ഇക്കാര്യം ഷിബുവിനോടു പറഞ്ഞിട്ടുണ്ട്. ഷിബു തന്റെ അടുത്ത സുഹൃത്താണ്. തെരഞ്ഞെടുപ്പു പടക്കം പൊട്ടിക്കുന്നത് എന്റെ ദേഹത്തു തന്നെ വേണോയെന്ന് ഷിബുവിനോടു ചോദിച്ചതായും കാപ്പന്‍ പറഞ്ഞു.

കോടിയേരിയെ മാത്രമല്ല, ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റു പല നേതാക്കളെയും ദിനേശ് മേനോനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അതില്‍ കോടിയേരിയെയും മകനെയും മാത്രം എടുത്തു വാര്‍ത്തയാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (8 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (15 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (24 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (37 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (46 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (51 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (3 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends