വെണ്ണ കട്ട കള്ളനെക്കാൾ വലിയ കള്ളനോ; ഗുരുവായൂര്‍ അമ്പലത്തില്‍ തുലാഭാരത്തിനായി എത്തിച്ച എട്ടുകിലോ കശുവണ്ടി കാണാതായതായി

ഗുരുവായൂര്‍ അമ്പലത്തില്‍ തുലാഭാരത്തിനായി എത്തിച്ച എട്ടുകിലോ കശുവണ്ടി കാണാതായതായി ആക്ഷേപം. ഞായറാഴ്ചയാണ് സംഭവം. എട്ടു കിലോ ഭാരമുള്ള കുട്ടിക്ക് തുലാഭാരം നടത്തിയ മേല്‍ത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറില്‍ നിന്ന് കാണാതായത്.
കുട്ടിക്ക് തുലാഭാരം നടത്താനായി വഴിപാടുകാര്‍ തന്നെ കൊണ്ടു വന്നതായിരുന്നു കശുവണ്ടി. തുലാഭാരം കഴിഞ്ഞ് എല്ലാ സ്റ്റോക്കുകളും ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്ന കാര്യം കൗണ്ടറിലെ ക്ലര്‍ക്കിന്റെ ശ്രദ്ധയില്‍ പെട്ടത്. ക്ലര്‍ക്ക് അറിയിച്ചതനുസരിച്ച് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ദേവസ്വം ഭരണസമിതിക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു.
https://www.facebook.com/Malayalivartha





















