ക്ഷേത്രത്തിൽ ഒറ്റയ്ക്കുവരുന്ന പാവപ്പെട്ട സ്ത്രീകളെ നാട്ടുകാർക്ക് പ്രിയങ്കരനായ 'രവിയണ്ണൻ ' നോട്ടമിടും...സൂത്രത്തിൽ അടുത്തുകൂടി തന്റെ പ്രതാപവും പണക്കൊഴുപ്പും പറഞ്ഞ് അവരെ വിശ്വസിപ്പിക്കും..തട്ടിപ്പിന്റെ ഹൈടെക് മുഖം ഇങ്ങനെ

തട്ടിപ്പിന്റെ പല മുഖങ്ങളും നമ്മൾ കണ്ടിട്ടുണ്ട്..എന്നാൽ ഇതിത്തിരി കടന്നു പോയി എന്ന് തന്നെ പറയാം ..ക്ഷേത്രത്തിൽ ഒറ്റയ്ക്കുവരുന്ന പാവപ്പെട്ട സ്ത്രീകളെ നാട്ടുകാർക്ക് പ്രിയങ്കരനായ 'രവിയണ്ണൻ ' നോട്ടമിടും...സൂത്രത്തിൽ അടുത്തുകൂടി തന്റെ പ്രതാപവും പണക്കൊഴുപ്പും പറഞ്ഞ് അവരെ വിശ്വസിപ്പിക്കും. ..കുറ്റം പറയരുതല്ലോ..രവിയണ്ണനെ കണ്ടാൽ കള്ളനെന്നു പോയിട്ട് പുത്തൻ പണക്കാരനാണെന്നു പോലും തോന്നില്ല.. അത്ര തന്മയത്വമുള്ള അഭിനയമാണ് ...
സമ്പന്ന കുടുംബത്തിൽപ്പെട്ട രവികുമാർ ഭാര്യയും മകളുമായി മഹാരാഷ്ട്രയിലെ പൂനയിലാണ് സ്ഥിരതാമസം. പൂനയിൽ കേരള സ്റ്റോർ എന്ന പേരിൽ മിനി സൂപ്പർ മാർക്കറ്റും കേരള മെസ് എന്ന പേരിൽ ഹോട്ടലും നടത്തുന്ന ഇയാൾ ആർ.കെ. നായർ എന്ന മാന്യനാണ് പൂനെയിൽ ..നാട്ടിൽ വരുമ്പോൾ നാട്ടുകാരുടെ പ്രിയങ്കരനായ രവിയണ്ണനും...കഴുത്തിൽ ഒന്നിലധികം സ്വർണനിറമുള്ള മാലകളും വിരലുകൾ നിറയെ മോതിരവും ധരിച്ച് മാത്രമേ ഇയാളെ നാട്ടുകാർ കണ്ടിട്ടുള്ളു.
ബിസിനസിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ പണമുണ്ടാക്കാനായി ഇയാൾ സ്വീകരിച്ച മാർഗമായിരുന്നു മാലമോഷണം...ഇടയ്ക്കിടെ വിമാനത്തിൽ മഹാരാഷ്ട്രയിലേക്ക് പോകുന്നത് നാട്ടുകാരുടെ സ്വർണമാല അടിച്ചെടുത്താണെന്നു മാത്രം ആരും അറിഞ്ഞിരുന്നില്ല ..
പൂനയിൽ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മുക്കുപണ്ടം മാലകളുമായി ക്ഷേത്ര പരിസരങ്ങളിൽ രവിയണ്ണൻ കറങ്ങിനടക്കും. ഒറ്റയ്ക്ക് വരുന്ന പ്രായമുള്ള സ്ത്രീകളെ, അമേരിക്കയിൽ ജോലിയുള്ള ആളാണെന്ന വ്യാജേന പരിചയപ്പെടും. തന്റെ മകൾക്ക് ജോലിയുടെ കാര്യത്തിനായി ക്ഷേത്രത്തിൽ സ്വർണമാല നേർച്ച നേർന്നിട്ടുണ്ടെന്നും കൈയിലുള്ള മാല പത്ത് പവന്റേതാണെന്നും അത് ക്ഷേത്രത്തിൽ കൊടുക്കുന്നതിന് പകരം ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് പത്തുപവൻ തൂക്കം വരുന്ന പൂനാമെയ്ഡ് സ്പെഷ്യൽ മുക്കു മാല ഇവർക്ക് നൽകി പകരം അവരുടെ ചെറിയ സ്വർണമാല വാങ്ങിയെടുക്കും... തട്ടിപ്പിനിരയായവർ സന്തോഷത്തോടെ വീട്ടിലേക്ക് പോയി ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാണ് പത്ത് പവൻ മാലയിൽ ഒരു തരി സ്വർണം പോലും ഇല്ലെന്ന സത്യം തിരിച്ചറിയുന്നത് ..
നാട്ടിലേക്കുള്ള ഒരു വരവിൽ ഒന്നോ രണ്ടോ തട്ടിപ്പ് നടത്തിയ ശേഷം സ്വർണം വിറ്റു കാശാക്കി വിമാനത്തിൽ പൂനെയ്ക്ക് കടക്കുകയാണ് പതിവ്.. കഴിഞ്ഞ ഒരുവർഷത്തിനിടെ സംസ്ഥാനത്തിനകത്ത് പല സ്ഥലങ്ങളിലും ഇയാൾ സമാന തട്ടിപ്പുകളും പിടിച്ചുപറികളും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂരുള്ള സ്വർണക്കടയിൽ വിൽപ്പന നടത്തിയ 12 പവനോളം ആഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
സെപ്തംബർ ഒന്നിന് രാവിലെ 8.45ന് വഴുവാടി വായനശാലയ്ക്ക് സമീപം സരള എന്ന മദ്ധ്യവയസ്‌കയുടെ രണ്ടരപവന്റെ മാല സ്‌കൂട്ടറിലെത്തി, ഇവരെ തള്ളിയിട്ട ശേഷം പൊട്ടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമിയുടെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ്.വി.കോരയുടെ മേൽനോട്ടത്തിൽ മാവേലിക്കര സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വികുമാറിനെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിനെ കുറിച്ച് മനസ്സിലായത്
വഴുവാടിയിലെ കവർച്ച നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി പന്തളം ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പന്തളത്തെ തുണിക്കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയ ഇയാളുടെ ഹെൽമറ്റില്ലാത്ത ദൃശ്യം ലഭിച്ചതാണ് കേസിൽ വഴിത്തിരിവായത്.
നൂറോളം സിസി ടിവി ദൃശ്യങ്ങളും നൂറുകണക്കിന് മൊബൈൽ നമ്പറുകളും ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രവികുമാർ നായരാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്.
ഒന്നിന് രാത്രി 11.45നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ തന്നെ പത്ത് പരാതിക്കാർ രവികുമാർ നായർ പിടിയിലായെതറിഞ്ഞ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തിയിരുന്നു . ഇയാളുടെ വീട് ഉൾപ്പെടുന്ന മാന്നാർ സ്റ്റേഷൻ പരിധിയിൽ ആറു പേരും മാവേലിക്കരയിൽ മൂന്നും ചെങ്ങന്നൂരിൽ ഒരു പരാതിയുമാണുള്ളത്. വഞ്ചിക്കപ്പെട്ട പരാതിക്കാരെല്ലാം വയോധികരാണ്.
https://www.facebook.com/Malayalivartha
























