കോടിയേരിയുമായി ഒരു ബന്ധവും ഇല്ല... മാണി സി. കാപ്പന്‍ പണം വാങ്ങി വഞ്ചിച്ചെന്ന് മുംബൈയിലെ വ്യവസായി

കിയാല്‍ ഓഹരിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മകന്‍ ബിനീഷിനും പണം നല്‍കിയിട്ടില്ലെന്നും ദിനേശ് മേനോന്‍. ഓഹരിക്കായി മാണി സി. കാപ്പനാണ് പണം വാങ്ങിയതെന്ന് മുംബൈയിലെ വ്യവസായി ദിനേശ് മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കിയാല്‍ കമ്ബനിയുടെ ഓഹരി തരാമെന്ന് പറഞ്ഞാണ് കാപ്പന്‍ പണം വാങ്ങിയത്. എന്നാല്‍ ഓഹരി ലഭിച്ചില്ല. അതിനു കൊടുത്ത പണം തിരിച്ചു നല്‍കാനും തയാറായില്ലെന്നും ദിനേശ് മേനോന്‍ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിംഗിനെത്തിയപ്പോള്‍ കോടിയേരിയെ ഒരു തവണ കണ്ടിരുന്നു. ഇതല്ലാതെ അദ്ദേഹവുമായി മറ്റു ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും ദിനേശ് മേനോന്‍ വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി വാങ്ങാനായി വ്യവസായി ദിനേശ് മേനോന്‍ കോടിയേരിക്കും മകന്‍ ബിനീഷിനും പണം നല്‍കിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ മൊഴിയുടെ പകര്‍പ്പുകള്‍ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണാണ് പുറത്തു വിട്ടത്. ഈ ആരോപണത്തെ തള്ളുംവിധമാണ് ദിനേശ് മേനോന്‍ പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















