പാവറട്ടി കസ്റ്റഡി മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്... രഞ്ജിത്ത് മരിച്ചത് ക്രൂരമര്‍ദ്ദനം മൂലം; ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത് ക്രൂരമര്‍ദ്ദനത്തിലെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മര്‍ദ്ദനമേറ്റാണ് മരണമെന്നും ആന്തരിക രക്തസ്രവം മരണത്തില്‍ കലാശിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രഞ്ജിത്തിന്റെ തലയില്‍ കണ്ടെത്തിയ ക്ഷതം മരണകാരണമായേക്കാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ പൊലീസിന് കൈമാറും. ഇതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുക. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.
https://www.facebook.com/Malayalivartha






















