പാലക്കാട് ഭാര്യ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍... ഭര്‍ത്താവ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട് ഭാര്യവെട്ടേറ്റ് മരിച്ച നിലയിലും ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്തുള്ള വാടകവീട്ടില്‍ തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പുന്നാംപറമ്പില്‍ രാജന്റെ മകള്‍ രഞ്ജുഷ (23) ആണു വെട്ടേറ്റു കൊല്ലപ്പെട്ടത്. ഒരു വര്‍ഷമായി കാട്ടുകുളത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. കുറച്ചു നേരം കഴിഞ്ഞശേഷം
ഭര്‍ത്താവ് മണ്ണാര്‍ക്കാട് ചങ്ങലീരി താഴത്തെ പുരയ്ക്കല്‍ ചാമിയുടെ മകന്‍ സന്തോഷിനെ (33) വാടകവീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മുണ്ടനാംകുര്‍ശ്ശിയില്‍ ആളൊഴിഞ്ഞ വളപ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി കാട്ടുകുളത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. സന്തോഷിന്റെ രണ്ടാം വിവാഹമാണിത്. അഞ്ചു വര്‍ഷം മുന്‍പാണു ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് കുട്ടികളില്ല. ഭാര്യയെ കൊലപ്പെടുത്തിയ ഉടന്‍ സന്തോഷ് ബൈക്കില്‍ മുണ്ടനാംകുര്‍ശ്ശിയില്‍ എത്തി തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha






















