ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തിനെതിരെ സമരം..... ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍

വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരെ നിരാഹാര സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ . രാഹുല്‍ ഗാന്ധി സമരപ്പന്തലില്‍ എത്തി. ബത്തേരിയിലെ സമരപന്തലില്‍ രാഹുല്‍ ഗാന്ധി ഒരു മണിക്കൂറോളം ചെലവഴിക്കും.
രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാരം ഇരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍പിള്ളയും സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha






















