Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട തൊണ്ടി സാധനങ്ങളിലും ഇനി ക്യുആര്‍ കോഡ് ... തൊണ്ടിമുറികളും ഹൈടെക്ക് ആക്കി കേരള പൊലീസ്

04 OCTOBER 2019 10:08 AM IST
മലയാളി വാര്‍ത്ത

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട തൊണ്ടി സാധനങ്ങളിലും ഇനി ക്യുആര്‍ കോഡ് .പോലീസ് സ്റ്റേഷനുകളിലെ തൊണ്ടിമുറികളും ഹൈടെക്ക് ആക്കി കേരള പൊലീസ്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ട തൊണ്ടി സാധനങ്ങളില്‍ ക്യൂആര്‍ കോഡ് പതിപ്പിച്ചാണു പുതിയ പരിഷ്‌കരണം.

തൊണ്ടിമുതലുകളുടെ വിവരങ്ങള്‍ ശേഖരിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും തുടര്‍ന്ന് കേരള പൊലീസിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കുകയുമാണ് ഇതിന്റെ ആദ്യ പടി. പിന്നീട് പ്രസ്തുത കേസ്സിന്റെ അനുബന്ധവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സൃഷ്ടിച്ചെടുത്ത ക്യൂ ആര്‍ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കും. തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും ക്യൂ ആര്‍ കോഡ് പതിപ്പിച്ചശേഷം ശാസ്ത്രീയമായും ചിട്ടയായും ഇവ ക്രമീകരിക്കും. ഇതോടെ മൊബൈല്‍ഫോണിലെ ഏതെങ്കിലും ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ കഴിയും.
പത്തനംതിട്ടയിലാണ് ആദ്യമായി ഈ പരീക്ഷണം നടപ്പിലാക്കിയത്. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവന്‍ മുന്നോട്ടുവച്ച ആശയം ജില്ലാ സൈബര്‍ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടപ്പിലാക്കുകയായിരുന്നു. പുതിയ സംവിധാനം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടപ്പിലാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദേശിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (7 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (16 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (38 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

Malayali Vartha Recommends