ജോളിയുടെ ജയിലിലെ ആദ്യ ദിനം ഉറക്കമില്ലാതെ... ഇന്നലെ ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല, ആരോടും ഒരു വാക്കുപോലും മിണ്ടിയില്ല...ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ അത് രൂക്ഷമാകാന്‍ സാധ്യതയെന്നും ജയില്‍ ഉദ്യോഗസ്ഥര്‍

കൂടത്തായി കൂട്ടമരണ കേസില്‍ റിമാന്‍ഡിലായ ജോളിയുടെ ജയിലിലെ ആദ്യ ദിനം ഉറക്കമില്ലാതെ. രാത്രി 12.15ഓടെ കോഴിക്കോട് ജില്ല ജയിലില്‍ എത്തിയ ജോളി ഉറങ്ങാതെ നേരം വെളുപ്പിച്ചു. ഇന്നലെ നടന്ന ജയില്‍ ദിനാഘോഷത്തില്‍ പങ്കെടുത്തെങ്കിലും മുഖത്തെ വിഷാദം വിട്ടുമാറിയില്ല. സഹതടവുകാരോടോ ഉദ്യോഗസ്ഥരോടോ ഒരു വാക്കുപോലും മിണ്ടിയില്ല. നാടന്‍പാട്ടും മറ്റു കലാപരിപാടികളുമായി തടവുകാര്‍ ആസ്വദിക്കുമ്പോഴും ജോളിക്ക് അനക്കമുണ്ടായിരുന്നില്ല.
താമരശ്ശേരി കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി കൂടത്തായി പൊന്നാമറ്റം വീട്ടില്‍ ജോളി (47), ജോളിയുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരന്‍ കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു എന്ന ഷാജി (44), മാത്യുവിന്റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പള്ളിപ്പുറം മുള്ളമ്പലത്തില്‍ പൊയിലിങ്കല്‍ വീട്ടില്‍ പ്രജികുമാര്‍ (48) എന്നിവരെ ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. തുടര്‍ന്നാണ് പ്രതികളെ കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റിയത്.
ജോളിയെ താമസിപ്പിച്ച സെല്ലില്‍ അവരെ കൂടാതെ അഞ്ചു തടവുകാരാണ് ഉള്ളത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മോഷണ കേസുകളില്‍ പിടിയിലായ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ് മറ്റുള്ളവര്‍. ജയിലിനുപുറത്ത് കൂടത്തായിയിലെ ദുരൂഹമരണവും പ്രതികളും ചൂടേറിയ വിഷയമാണെങ്കിലും മറ്റു തടവുകാര്‍ക്ക് ഇവരെ പൂര്‍ണമായി മനസ്സിലായിട്ടില്ല. രാവിലെ ദോശയും ഉച്ചഭക്ഷണവും കഴിച്ചെങ്കിലും ജോളി വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണിക്കുന്നുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ അത് രൂക്ഷമാവാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നു.
https://www.facebook.com/Malayalivartha
























