Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോളി നുണകളുടെ കലവറ; ജോളി ഇടയ്ക്കിടക്ക് എന്‍ ഐ ടി ക്യാന്റീനില്‍ വന്നിരിക്കാറുണ്ടെന്ന് ജീവനക്കാരന്‍; എന്‍ഐടി ക്യാംപസില്‍ ജോളിയെ കണ്ടിരുന്നതായി ജീവനക്കാരും... ജോളി ജോസഫ് കൂടത്തായി കൊലപാതക പരമ്പരയിലെ സൈലന്‍ഡ് കില്ലര്‍

07 OCTOBER 2019 09:31 AM IST
മലയാളി വാര്‍ത്ത

ജോളി ജോസഫ് കൂടത്തായി കൊലപാതക പരമ്പരയിലെ സൈലന്‍ഡ് കില്ലര്‍, നുണകളുടെ കലവറതന്നെയായിരുന്നു ജോളി, ഈ നുണകള്‍ പൊളിയാതിരിക്കാന്‍ അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകളും ജോളി എടുത്തിരുന്നു, അതിനുള്ള വ്യക്തമായ ഒരു തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്, എന്‍ഐടി അധ്യാപികയെന്ന വ്യാജ മേല്‍വിലാസത്തിലാണ് ജോളി ജോസഫ് നാട്ടില്‍ വിലസിയിരുന്നത്. 2002 മുതലായിരുന്നു എന്‍ഐടി അധ്യാപികയായിട്ടുള്ള ജോളിയുടെ വേഷംകെട്ടല്‍ തുടങ്ങിയത്. രാവിലെ വീട്ടില്‍ നിന്ന് കാറില്‍ പോകുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. എന്നാല്‍ എവിടെ പോകുന്നു എങ്ങനെ സമയം ചെലവഴിക്കുന്നോ എന്നൊന്നും ആര്‍ക്കും അറിയില്ല, ഈ സാഹചര്യത്തിലാണ് ക്യാന്റീനില്‍ ജോളി ഇടക്കിടെ വരാറുണ്ടായിരുന്നെന്നെള്ള വെളിപ്പെടുത്തലുമായി ജീവനക്കാരന്‍ രംഗത്തെത്തിയിരിക്കുന്നത്. ആറ് മാസം മുമ്പാണ് അവസാനം കണ്ടതെന്നും ജീവനക്കാരന്‍ വ്യക്തമാക്കുന്നു. അതുപോലെതന്നെ എന്‍ഐടി ക്യാംപസില്‍ ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍ഐടിയിലെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചതാരെന്ന് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. രാസപരിശോധന ഫലം പെട്ടെന്ന് ലഭ്യമാക്കി മറ്റ് മരണങ്ങളില്‍ കൂടി തുമ്പുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഒപ്പംതന്നെ ജോളിയുമായി അടുത്തബന്ധം പുലര്‍ത്തിയ ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ഉള്ളവരെ വരും ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് അന്വേഷണം തുടങ്ങിയശേഷം ജോളിയുമായി കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ട ഏഴ് പേരെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ഒരു ബി എസ്എന്‍എല്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് ചോദ്യം ചെയ്യുക. ജോളിയുടെ സ്വദേശമായ കട്ടപ്പന കേന്ദ്രീകരിച്ചും വീണ്ടും അന്വേഷണം നടത്തും. കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താന്‍ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

നിലവില്‍ കോഴിക്കോട് ജയിലില്‍ റിമാന്റിലായ ജോളിക്ക് അധികൃതര്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. മൂന്ന് വനിത ഉദ്യോഗസ്ഥരാണ് ജോളിയുടെ നിരീഷണത്തിന് ഉള്ളത്. ജോളിക്ക് രാത്രി ഉറക്കം കുറവായിരുന്നുവെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. ആരോടും മിണ്ടുകയും ഇടപഴകുകയും ചെയ്യുന്നില്ല. ചോദിച്ചതിന് വ്യക്തമായ ഉത്തരം പോലും തരാതെയാണ് ജോളി ജയിലില്‍ കഴിയുന്നത്. എന്നാല്‍ ജയില്‍ ദിനാഘോഷത്തിന്റെ ഭാഗമായ പരിപാടികള്‍ കാണാന്‍ ജോളിയും എത്തിയിരുന്നു. കൊലക്കേസ് പ്രതി ഉള്‍പ്പെട നാല് റിമാന്റ് പ്രതികള്‍ ഉള്ള സെല്ലിലാണ് ജോളി. അതേസമയം, ജോളിയുടെ അറസ്റ്റിന് പിന്നാലെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്വന്തം സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോയി. പൊന്നാമറ്റം വീട് പൊലീസ് ഇതോടെ മുദ്രവച്ച് പൂട്ടി. ജോളിയുടെ മക്കള്‍ റോയിയുടെ സഹോദരി റെഞ്ചിയോടൊപ്പവും കണ്ണീരോടെ മടങ്ങി. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും മക്കള്‍ക്ക് അറിയുമായിരുന്നില്ല. ടോം തോമസിന്റെ സ്വത്ത് അന്തിമമായി ഭാഗം വച്ച് ഒസ്യത്ത് റജിസ്റ്റര്‍ ചെയ്യേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാല്‍ അവിടെ നടന്നത് ആ വീട്ടിലെ മരുമകളായിരുന്ന ജോളിയുടെ അറസ്റ്റാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 minute ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (18 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (46 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends