ചാലക്കുടിയില്‍ മലപ്പാറയ്ക്കടുത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി... വിദ്യാര്‍ത്ഥിനി ജനലിലൂടെ പുറത്തേക്ക് തെറിച്ച് വീണു, ബസ് ദേഹത്തേക്ക് മറിഞ്ഞു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ചാലക്കുടിയില്‍ മലക്കപ്പാറയ്ക്കടുത്ത് പെരുമ്പാറയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഊരകം പൊഴേലിപറമ്പില്‍ വര്‍ഗീസിന്റെ മകള്‍ ആന്‍സിയാണ് (21) മരിച്ചത്. നിയന്ത്രണം തെറ്റിയ ബസ് ഉലഞ്ഞപ്പോള്‍ ആന്‍സി ജനലിലൂടെ പുറത്തേക്കു തെറിച്ചുവീണു. ഒപ്പം ബസ് ആന്‍സിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പ്രകൃതി പഠന ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥികളുടെ മടക്കയാത്രയിലാണ് വാഹനം റോഡിനു കുറുകെ മറിഞ്ഞത്.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. ബസിനടിയില്‍ കുടുങ്ങിയ ജാന്‍സിയെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ക്രൈസ്റ്റ് കോളേജില്‍ എം.എസ്.ഡബ്‌ള്യു വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍സി. പരിക്കേറ്റവരെ വാല്‍പ്പാറ ഉരുളിക്കല്ലിലെ ടാറ്റാ ടീ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























