Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിയോട് പോലീസിനുള്ളത് ബഹുമാനം ; ആരും ഇയാൾക്കെതിരെ സാക്ഷി പറയില്ല ; കൂടെയുള്ളവരുടെ കയ്യിൽ എകെ 47 തോക്കുകൾ ; പിടിക്കപ്പെട്ടാൽ വെടിയുതിർക്കാൻ നിർദേശം ; കേരളത്തിൽ മാല മോഷണം നടത്തിയ കള്ളനെ പിടിക്കൂടിയ കേരള പോലീസ് അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ

07 OCTOBER 2019 10:50 AM IST
മലയാളി വാര്‍ത്ത

പിടിക്കപ്പെട്ടാൽ വെടി വയ്ക്കാൻ നിർദേശം; കേരള പോലീസ് കീഴടക്കിയത് ജീവൻ പണയം വച്ച് ; തോക്കു ചൂണ്ടി മാലപൊട്ടിച്ച കേസിലെ പ്രതിയെ പിടിക്കടി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ . കൊല്ലം ജില്ലയിൽ ആറിടങ്ങളിലായി തോക്കു ചൂണ്ടി മാലപൊട്ടിച്ച കേസിൽ ഒരാൾ കസ്റ്റഡിയിലായി.  കേരള പൊലീസ് പിടികൂടിയ കുറ്റവാളി ഡൽഹി സീമാപുരി സ്വദേശിയായ സത്യദേവ് ആണ്. എന്നാൽ സത്യദേവിനെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലെത്തിച്ച കേരള പോലീസ് ഞെട്ടി. കേരളത്തിൽ കറങ്ങി നടന്ന് മോഷണം നടത്തിയ കള്ളൻ വെറും കള്ളനല്ല.. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കണ്ട് പൊലീസുകാർ ഇരിപ്പിടങ്ങളിൽ നിന്നും ചാടിയെണീറ്റു. അപ്പോഴാണു പ്രതിയുടെ കുപ്രസിദ്ധി എത്രത്തോളമെന്ന് കേരള പൊലീസ് മനസിലാക്കിയത്. ഡൽഹി – യുപി മേഖല കേന്ദ്രീകരിച്ചു നടക്കുന്ന മിക്ക കവർച്ചകൾക്കു പിന്നിലും സത്യദേവും സംഘവുമാണ് പ്രവർത്തിക്കുന്നത്. ഉന്നതരുമായി നല്ല കയ്യൊപ്പുള്ളതിനാൽ കേസുകളൊക്കെ ഇയാൾക്ക് നിസ്സാരമാണ്. 2 കൊലപാതകക്കേസുകളിലും 50 ലേറെ കവർച്ചാകേസുകളിലും സത്യദേവ് പ്രതിയാണ്. കേസുകളിൽ ഇയാൾക്കെതിരെ ആരും സാക്ഷി പറയാറില്ല. സത്യദേവിന്റെ ഫോൺ പരിശോധിച്ചതോടെ പൊലീസ് വീണ്ടും അമ്പരന്നു. ഇയാളുടെ സംഘാംഗങ്ങളിൽ പലരും എകെ 47 തോക്കുകളുമേന്തി നിൽക്കുന്ന ചിത്രങ്ങൾ ഫോണിൽ നിന്നും കിട്ടുകയുണ്ടായി.

ചുരുക്കത്തിൽ കേരള പോലീസ് കീഴടക്കിയത് ഒരു തസ്‌ക്കര വീരനെയാണ്. ഹൈദരാബാദ് പൊലീസ് സംഘം ഒരിക്കൽ സത്യദേവിനെ പിടികൂടിയിരുന്നു. എന്നാൽ അന്ന് ഗുണ്ടാസംഘം തോക്കും മാരകായുധങ്ങളുമായെത്തി പൊലീസിനെ ആക്രമിച്ച ശേഷം ഇയാളെ മോചിപ്പിച്ചു. നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കവർച്ചകളും തട്ടിക്കൊണ്ടു പോകലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സംഘടിതമായ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതും സത്യദേവാണ്. പോലീസ് പിടിക്കാൻ വന്നാലോ, അവരെ വെടിവച്ചു കൊലപ്പെടുത്തിയെങ്കിലും രക്ഷപ്പെടാൻ കൂടെയുള്ളവർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഈ വിധമായിരുന്നു അവർ മുൻപും രക്ഷപ്പെട്ടത്. ഡൽഹി പൊലീസും വെടിവച്ചു പരുക്കേൽപ്പിച്ചാണ് സത്യദേവിനെ പിടികൂടിയത്. ഇയാളുടെ സംഘത്തിൽ നൂറിലേറേ അംഗങ്ങളാണുള്ളത്. നാലംഗ സ്ക്വാഡായിരുന്നു കൊല്ലം റൂറലിൽ നിന്നു പ്രതികളെ പിടിക്കാനായി പുറപ്പെട്ടത്. എന്നാൽ മാല പൊട്ടിക്കൽ ശ്രമത്തിനിടെ പൊലീസ് പിടികൂടാൻ ശ്രമിച്ചാൽ വെടിവച്ചു രക്ഷപ്പെടുമായിരുന്നുവെന്നു സത്യദേവ് മൊഴി നൽകി. സത്യദേവ് കുടുങ്ങി എന്ന വിവരം കിട്ടിയതോടെ ഇയാളുടെ കൂട്ടാളികൾ ഒളിവിലാണ്.


ഡൽഹിയിൽ നിന്നും കനത്ത സുരക്ഷയിലാണ് ഇയാളെ കേരളത്തിൽ എത്തിച്ചത്. സത്യദേവിന്റെ വീടിന്റെ സമീപമാണ് സീമാപുരി പൊലീസ് സ്റ്റേഷൻ. പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്താൻ സാധ്യതയുണ്ടെന്നു പൊലീസിനു വിവരം കിട്ടി . മാത്രമല്ല ആയുധങ്ങളും ആൾബലവും സംഘത്തിനുണ്ടെന്നു സൂചനയുണ്ടായിരുന്നു. നേരത്തേ ഒരു തവണ പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്.അത് കൊണ്ട് കൊല്ലം റൂറൽ എസ്പി ഹരിശങ്കറും ഡൽഹി പൊലീസും ചേർന്നു വിമാനത്തിലാണ് ഇയാളെ കേരളത്തിലെത്തിക്കാൻ ശ്രമിച്ചത്. അവധി ദിവസമായിരുന്നെങ്കിലും സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ പൊലീസിനു കഴിഞ്ഞു. നെടുമ്പാശേരിയിലേക്കുള്ള യാത്രാവിമാനത്തിന്റെ പിൻസീറ്റിൽ 2 പൊലീസുകാർക്കു നടുവിലായിട്ടായിരുന്നു സത്യദേവിനെ വിമാനത്തിൽ ഇരുത്തിയത്. കൊല്ലം റൂറൽ പൊലീസ് സ്ക്വാഡിലെ എഎസ്ഐ ബി.അജയകുമാറും രക്ഷപ്പെടാതിരിക്കാൻ കൈവിലങ്ങിനു പുറമേ കാലുകളിലും വിലങ്ങിട്ടിരുന്നു. കേരളത്തിലെത്തിയ ശേഷം ദ്രുതകർമ സേനയുടെ കാവലിലായിരുന്നു ഇയാളെ കൊല്ലത്തിൽ എത്തിച്ചത്. ഡൽഹി ആംഡ് പൊലീസിന്റെ നൂറോളം അംഗങ്ങൾ ഉൾപ്പെട്ട സായുധ പൊലീസായിരുന്നു ദൗത്യം. നെടുമ്പാശേരിയിലേക്കുള്ള വിമാനത്തിലാണ് ഇയാളെ എത്തിച്ചത്. കേരളത്തിലേക്കുളള രണ്ടര മണിക്കൂർ സമയത്തെ വിമാനയാത്രയ്ക്കായി ദിവസങ്ങൾ നീണ്ട യത്നമാണു പൊലീസ് നടത്തിയത്.

എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണു പ്രതികൾ ഡൽഹി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്. ജില്ലയിൽ ആറിടത്തായി തോക്കു ചൂണ്ടി മാലപൊട്ടിച്ച കേസിൽ സത്യദേവിന്റെ ഡ്രൈവറും പിടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലം ബീച്ചിൽ സംഘാംഗങ്ങൾ തലേന്നു തങ്ങിയിരുന്നുവെന്നും, രാത്രി കൊല്ലം മുതൽ കൊട്ടാരക്കര വരെയുള്ള ഭാഗങ്ങളിൽ കാറിൽ കറങ്ങിയെന്നും ഇവർ മൊഴി നൽകി. ബൈക്കിലെത്തി മാലപൊട്ടിച്ചവരുടെ പക്കൽ തോക്ക് ഉണ്ടായിരുന്നു. കാറിലും തോക്കും മറ്റു മാരകായുധങ്ങളും സൂക്ഷിച്ചിരുന്നു. സംഭവത്തിനു ശേഷം തെലങ്കാനയിലും സമാനമായ തട്ടിപ്പ് നടത്തിയ ശേഷമാണു ഡൽഹിയിലേക്കു മോഷണ സംഘം വി മടങ്ങിയത്. എന്നാൽ സംഘത്തെക്കുറിച്ചു തെലങ്കാന പൊലീസിന് വ്യക്തമായ വിവരം കിട്ടിയിരുന്നില്ല.കേരളത്തിൽ വിശദമായി ചോദ്യം ചെയ്യാനാണ് എസ്പി ഹരിശങ്കറിന്റെ തീരുമാനം. ഇന്നു കൊല്ലം കോടതിയിൽ ഹാജരാക്കും. റൂറൽ പൊലീസ് സ്ക്വാഡിലെ എസ്ഐ എ.സി.ഷാജഹാൻ, ബാബു കുറുപ്പ്, എഎസ്ഐമാരായ ആശിഷ് കോഹൂർ, കെ.കെ.രാധാകൃഷ്ണപിള്ള എന്നിവർ ഉൾപ്പെട്ട സംഘമാണു കേസ് അന്വേഷിക്കുന്ന വിദ്യാധിരാജനുമാണ് ജീവന് ഭീഷണിയുണ്ടെങ്കിലും ഈ കള്ളനെ പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (1 minute ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (18 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (46 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends