Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടോത്രം ഏല്‍ക്കാഞ്ഞപ്പോള്‍, 39 വര്‍ഷം മുമ്പ് ഭര്‍ത്തൃ സഹോദരന്റെ കുടുംബത്തെ അമ്മിണി ഇല്ലാതാക്കിയതും സയനൈഡ് കൊണ്ട്!

07 OCTOBER 2019 11:59 AM IST
മലയാളി വാര്‍ത്ത

ആലുവ നഗരമധ്യത്തിലെ ഒരു വീട്ടില്‍ അമ്മയേയും രണ്ടു പിഞ്ചു കുട്ടികളേയും മരിച്ച നിലയില്‍ കണ്ടെത്തിയത് 1980 ജൂണ്‍ 23-നായിരുന്നു. ആലുവയിലെ പ്രമുഖ വസ്ത്രശാലയായ മഹാറാണി ടെക്സ്‌റ്റൈല്‍സിന്റെ പങ്കാളികളായിരുന്നു സഹോദരങ്ങളായ ഫ്രാന്‍സിസും ടോമിയും ഇവരുടെ സഹോദരിയും. ഇവരില്‍ ടോമിയുടെ ഭാര്യ മെര്‍ലി, മക്കളായ എട്ടു വയസുകാരി സോണ, അഞ്ച് വയസുകാരി റാണ എന്നിവരുടെ മൃതദേഹങ്ങള്‍ ആയിരുന്നു കണ്ടെത്തിയത്. വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലെത്തിയ ഭര്‍ത്താവ് ടോമിയാണ് രാത്രി 9.30-ന് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയാണെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പിന്നീട് വ്യക്തമായി.

പക്ഷേ പ്രതിയെ തിരിച്ചറിഞ്ഞപ്പോള്‍ നാട് നടുങ്ങിപ്പോയി. ടോമിയുടെ സഹോദരനായ ഫ്രാന്‍സിസിന്റെ ഭാര്യ അമ്മിണിയായിരുന്നു കൊലപാതകങ്ങള്‍ക്കു പിന്നില്‍. ഭര്‍ത്താവിന്റെ സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ അമ്മിണി കൂടോത്രങ്ങള്‍ നടത്തിയിരുന്നു. അത് ഏല്‍ക്കാതെ വന്നതോടെ സ്വര്‍ണ്ണപ്പണിക്കാരന്റെ കൈയില്‍നിന്ന് സയെനെഡ് സ്വന്തമാക്കിയാണ് ഭര്‍തൃ സഹോദരന്റെ കുടുംബത്തെ ഇല്ലാതാക്കിയത്.

1975-ല്‍ ഫ്രാന്‍സിസിന്റെ മരണശേഷം പാര്‍ട്ട്ണര്‍ഷിപ്പ് അമ്മിണിയുടെ പേരിലേക്ക് മാറ്റിയെങ്കിലും പണമിടപാടുകളില്‍നിന്നു അമ്മിണിയെ മാറ്റി നിര്‍ത്തിയതാണ് വൈരാഗ്യത്തിനു കാരണമായത്. വീട്ടാവശ്യത്തിനുള്ള തുക ഇടയ്ക്കിടെ ടോമി അമ്മിണിയെ ഏല്‍പ്പിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ധൂര്‍ത്ത് ഒഴിവാക്കാന്‍ ടോമി മുന്‍കരുതലായി ചെയ്ത ആ നടപടിയാണ് ടോമിയ്ക്ക് വിനയായത്.

 കൊലപാതകം നടന്ന് പന്ത്രണ്ടാം നാള്‍ പ്രതികള്‍ അറസ്റ്റിലായി. സയെനെഡ് മൂവരുടെയും വായിലേക്കു നിര്‍ബന്ധമായി ഒഴിപ്പിക്കുകയായിരുന്നു. ഈ കൃത്യം ചെയ്യാനായി രണ്ടു സഹായികളേയും അമ്മിണി കൂട്ടിയിരുന്നു. മരണവെപ്രാളത്തിനിടെ ഇവരുടെ വിരലില്‍ മെര്‍ലി കടിച്ചതിനാലാണ് ടോമിയേയും കൊല്ലാനുദ്ദേശിച്ചിരുന്ന പദ്ധതി പാളിയത്.

നീണ്ട വിചാരണയില്‍ അമ്മിണിയെ ജീവപര്യന്തത്തിനാണു കോടതി വിധിച്ചത്. വിരല്‍ മുറിഞ്ഞത് ചികിത്സിക്കാനെത്തിയ സഹായികളും കുടുങ്ങി. വിധവയായതിനാലും രണ്ടു മക്കള്‍ ഉള്ളതിനാലുമാണു കോടതി വധശിക്ഷ ഒഴിവാക്കിയത്. കോടതി വധശിക്ഷ ഒഴിവാക്കിയെങ്കിലും പരോളിനിറങ്ങിയ അമ്മിണി സ്വന്തം മക്കളില്‍നിന്നു പോലും ഒറ്റപ്പെട്ടതിനാല്‍ ജീവനൊടുക്കി.

അമ്മിണിയുടെ മൂന്നു മക്കളില്‍ ഒരു മകന്‍ അപകടത്തിലും മകള്‍ കഴിഞ്ഞ വര്‍ഷവും മരിച്ചു. അമ്മിണിയുടെ പവര്‍ഹൗസ് റോഡിലെ വീടും ടോമിയുടെ ഇ.എസ്.ഐ. റോഡിലെ വീടും വിറ്റു പോയി. ഇ.എസ്.ഐ. റോഡിലെ റാണ എം. സോണ എന്ന പേരിലുള്ള വീട് ഇപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. റാണ എം. സോണ എന്ന പേരില്‍ ഒരു സ്ഥാപനം കുറച്ചു നാള്‍ ടോമി നടത്തിയെങ്കിലും അതും പൂട്ടിപ്പോയി. മറ്റൊരു വിവാഹം കഴിച്ച് ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്നതായാണ് വിവരം.

ഈ വീടിനു പിന്നിലുള്ള റോഡിനു സമീപമാണ് മാഞ്ഞൂരാന്‍ ആന്റണി പ്രതിയായ മറ്റൊരു കൂട്ടക്കൊലക്കേസ് നടന്നത്. അതോടെ മെര്‍ലി കൊലക്കേസ് വിസ്മൃതിയിലായി. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ ആലുവ കൂട്ടക്കൊല മാഞ്ഞൂരാന്‍ വീട്ടില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ് അന്ന് കൊല്ലപ്പെട്ടത്. ബന്ധുവായ ആന്റണിയെ വധശിക്ഷക്ക് വിധിച്ചെങ്കിലും കോടതി പിന്നീട് ശിക്ഷ ജീവപര്യന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (21 minutes ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (49 minutes ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (1 hour ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (1 hour ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (1 hour ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (1 hour ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (2 hours ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends