അക്ഷരാർത്ഥത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം!! കോഴിക്കോട് കൂടത്തായിയിൽ ആറുപേരെ അരുംകൊല ചെയ്‌ത ജോളി ജോസഫ് ഒരു സൈക്കോപാത്ത്; ഉള്ളിൽ ചെറിയ കുറ്റബോധം പോലുമില്ലാതെ ഇത്രയും കൊലപാതകങ്ങൾ ചെയ്യാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തി പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ്

നാടിനെ ഞെട്ടിച്ച ഒരു കൂട്ടകൊലപാതകമായിരുന്നു കൂടത്തായിൽ അരങ്ങേറിയത്. വർഷങ്ങൾക്ക് ശേഷം സ്വത്തിന്റെ പേരിൽ തുടങ്ങിയ കേസ് ചുരുളഴിഞ്ഞത് ആറു കൊലപാതകങ്ങൾ. അക്ഷരാർത്ഥത്തിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. എന്നാൽ ഇപ്പോഴിതാ കോഴിക്കോട് കൂടത്തായിയിൽ ആറുപേരെ അരുംകൊല ചെയ്‌ത ജോളി ജോസഫ് ഒരു സൈക്കോപാത്താണെന്നാണ് പ്രശസ്‌ത ക്രിമിനോളജിസ്‌റ്റ് ഡോ.ജെയിംസ് വടക്കാഞ്ചേരി പറയുന്നത്.
ക്നോമേനിയ എന്ന മാനസിക രോഗം ഇവർക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വടക്കാഞ്ചേരിയുടെ നിഗമനം. ആളുകളെ കൊല്ലുന്നതിൽ യാതൊരുവിധ മാനസിക ബുദ്ധിമുട്ടും ഇത്തരക്കാർ ഉണ്ടാകില്ല. സാധാരണഗതിയിൽ കുറ്റം ചെയ്‌തു കഴിഞ്ഞാൽ കുറ്റബോധമുണ്ടാകണം എന്നാൽ ജോളിയുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവർക്ക് ഭർത്താവിനെയും, അച്ഛനെയും മകനെയുമെല്ലാം കൊല്ലാനുള്ള മനസുണ്ടായത്. ഇത് ക്രിമിനൽ മൈൻഡിലെ എറ്റവും വലിയ ലക്ഷണമാണ്. അച്ഛനെ കൊല്ലുന്നു,ഭർത്താവിനെ കൊല്ലുന്നു. അമ്മയുടെ സഹോദരനെ കൊല്ലുന്നു അപ്പോഴും കുറ്റബോധം തോന്നുന്നില്ല. പിന്നെ കല്യാണം കഴിക്കാനായി മറ്റൊരാളുടെ ഭാര്യയെ കൊല്ലുന്നു കുഞ്ഞിനെ കൊല്ലുന്നു. അതിലൊന്നും ഒരു കുറ്റബോധവുമില്ല. അതിനെയാണ് ജാക്ക് ഓഫ് ക്രിമിനൽ മൈൻഡ് എന്നുപറയുന്നത് .
അതായത് മനുഷ്യ മനസിനെ നാല് പ്രതലങ്ങളായി ഉള്ളതായാണ് പറയുന്നത്. അതിൽ എറ്റവും ശക്തമായി പ്രവർത്തിക്കുന്നത് എന്ന് പറയുന്നതാണ് മോറൽ സെൻസ്. മൊറാലിറ്റി,സ്പിരിച്ചാലിറ്റി, ഇന്റലിച്വലിറ്റി, ആനിമാലിറ്റി, എന്നീ നാല് ഘടകങ്ങളാണ് ഉള്ളത്. അതിനകത്തെ മൊറാലിറ്റിയിലാണ് തെറ്റില്ലായ്മയൊക്കെ വിലയിരുത്തുന്നത്. ആ മോറൽ ഏരിയ വർക്ക് ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും അത് ക്രിമിനൽ മൈൻഡിന്റെ ലക്ഷണമായിട്ടാണ് കണക്കാക്കുന്നത്. ജോളിയെ വേണമെങ്കിൽ ഒരു ക്രിമിനളോജിസ്ത്തിന്റെ പഠനത്തിന് വിധേയമാക്കിയാൽ ജോളിയെ നല്ലൊരു കേസ് സ്റ്റഡിയായിട്ട് ഭാവിയിൽ സർവകലാശാലയിലൊക്കെ പഠിപ്പിക്കാനായി നല്ലൊരു കേസ് സ്റ്റഡിയായി മാറിയേനെ.
https://www.facebook.com/Malayalivartha
























