ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ; അന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ബാക്കി കൊലപാതകങ്ങള്‍ തടയായാമായിരുന്നു ; വിമർശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൂടത്തായി കൂട്ടകൊലപാതകത്തിൽ യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്നും, അന്ന് കൃത്യമായി ഇത് അന്വേഷിച്ചിരുന്നെങ്കില്‍ ബാക്കി കൊലപാതകങ്ങള്‍ തടയാമായിരുന്നുവെന്നും കടകംപള്ളി പറയുകയുണ്ടായി. മഞ്ചേശ്വരത്തെ കുടുംബ യോഗത്തില്‍ വെച്ചായിരുന്നു മന്ത്രി വിമര്‍ശനം ഉയർത്തിയത്.
2002നും 2016നും ഇടയില്‍ സംഭവിച്ച ആറ് മരണങ്ങളും ഒരേ സ്വഭാവമുള്ളതായിരുന്നു. ടോം തോമസ്, ഭാര്യ അന്നമ്മ. മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടി, ഇവരുടെ ബന്ധുക്കളായ സാലി രണ്ട് വയസുള്ള കുഞ്ഞുമാണ് തുടര്‍ച്ചയായി മരണപ്പെട്ടത്. ഇതിലെ ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ മറ്റ് മരണങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























