ജയിലിൽ പരിപാടി നടക്കുമ്പോൾ തല കുമ്പിട്ടിരുന്ന് ജോളി; ജയിലിലായത് മുതൽ പ്രതി അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ

ജോളി ജോസഫ് ജയിൽ അസ്വസ്ഥയാണെന്ന് ജയിൽ അധികൃതർ. ജോളിയെ ജയിലിൽ എത്തിച്ചതിന്റെ പിറ്റേ ദിവസം നാടൻ പാട്ടും കഥാ പ്രസംഗവും ജയിലിൽ ഉണ്ടായിരുന്നു. വേദിയിൽ പരിപാടി നടക്കുമ്പോൾ ഇവർ തലയും കുമ്പിട്ടാണ് ഇരുന്നത്.
പരിപാടികളിൽ മുഴുവൻ സമയവും അവർ പങ്കെടുത്തുവെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി. ജോളിക്കൊപ്പം അറസ്റ്റിലായ എം.എസ്.മാത്യു കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലും പ്രജികുമാർ ജില്ലാ ജയിലിലുമാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























