ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നു; കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയാമായിരുന്നുവെന്ന് ഷാജു

കൂടത്തായിയിലെ കൊലപാതക പാരമ്പരകളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് രണ്ടാംഭർത്താവ് ഷാജു. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയം ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും ഷാജു പറയുന്നു. ഷാജുവിനെ നിലവിൽ വടകര എസ്പി ഓഫീസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ജോളിയുമായുള്ള വിവാഹം ആഗ്രഹിച്ചിരുന്നില്ലെന്നും വിവാഹത്തിന് മുൻകൈ എടുത്തത് ജോളിയാണെന്നും ഷാജു പറഞ്ഞിരുന്നു. തെറ്റ് ചെയ്‌തെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷാജു കുടുംബപ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഷാജു നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha
























