സംഭവിക്കാൻ പാടില്ലാത്തത് എന്റെ ഭാഗത്ത് നിന്ന് ഉണ്ടായി; വിങ്ങിപൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തി ഷാജു

കൂടത്തായിയിലെ കൊലപാതക പരമ്പരകളിൽ കുറ്റസമ്മതം നടത്തി ഷാജു. തന്റെ ഭാര്യയെയും രണ്ട് വയസ്സുകാരി മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണ സംഘത്തോട് സമ്മതിച്ചതായാണ് സൂചന. ജോളിയുമായി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സിലിയെ ദന്താശുപത്രിയില്‍ എത്തിച്ചതെന്നും ഷാജു പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ പലപ്പോഴും ഷാജു അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. ആദ്യം ഷാജു കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ ഷാജു കുറ്റസമ്മതം നടത്തുകയായിരുന്നു. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.
https://www.facebook.com/Malayalivartha
























