ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....

ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 107 ഡോളറാണ് കടന്നത്. ഇന്ന് എണ്ണവിലയില്‍ മൂന്ന് ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. ഇതോടെ എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ വീണ്ടും ഇന്ധനവില കൂട്ടുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില ഉയരാനായി പ്രധാന കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നു. അതിനിടെ സൗദി അറേബ്യ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമോ എന്ന ചിന്ത ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി സൗദി അറേബ്യ നടത്തിയിരുന്ന എണ്ണവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഡ്രോണ്‍ ആക്രമണത്തില്‍ കിഴക്ക്- പടിഞ്ഞാറ് എണ്ണ പൈപ്പ്‌ലൈനിന് സംഭവിച്ച തകരാറാണ് അടിയന്തരമായി ഇതുവഴിയുള്ള എണ്ണവിതരണം നിര്‍ത്തിവെയ്ക്കാനായി സൗദി അറേബ്യയെ പ്രേരിപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























