കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി... വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ സി.പി.എം പുറത്താക്കി. ചാത്തമംഗലം ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് ജില്ല കമ്മിറ്റി പുറത്താക്കിയത്. വ്യാജ വില്‍പത്രം ചമയ്ക്കാന്‍ ജോളിയില്‍ നിന്ന് മനോജ് പണം കൈപ്പറ്റിയെന്നാണ് ആരോപണം.അതേസമയം കേസിലെ അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും ഉദ്യോഗസ്ഥരിലേക്കും കൂടി നീളുകയാണ്.
ജോളിയുമായി പ്രാദേശിക രാഷ്ട്രീയ നേതാക്കളായ രണ്ട് പേര്‍ പണമിടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് രേഖകള്‍ ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























