ജോളിയെ സ്വന്തമാക്കുന്നതിനായി ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചു... അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഷാജു!! ജയിലില്‍ ഉറങ്ങാതെ, അലറിവിളിച്ച് ജോളി; അതിബുദ്ധി ഷാജുവിനെ കുടുക്കിയെന്ന് റെഞ്ചി തോമസ്...

കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ കൂസലില്ലായ്‌മ ജയിലില്‍ എത്തിയതോടെ പാടെ മാറി. രാത്രി ഇവര്‍ ഉറങ്ങാതെ അലറിക്കരയുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്ന് ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ രണ്ട് ദുരൂഹ മരണങ്ങള്‍ കൂടി കൊലപാതകമെന്ന് തെളിഞ്ഞു. മുഖ്യപ്രതി ജോളിയുടെ നിലവിലെ ഭര്‍ത്താവ് ഷാജുവിന്റെതാണ് ഇതു സംബന്ധിച്ച മൊഴി. ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണമാണ് കൊലപാതകമെന്ന് തെളിയുന്നത്. ഭാര്യയേയും മകളെയും കൊലപ്പെടുത്താന്‍ താന്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന് ഷാജു കുറ്റം സമ്മതിച്ചു.ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നു. ജോളിയെ സ്വന്തമാക്കുന്നതിനാണ് ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത്. 2014ല്‍ മൂത്തകുട്ടിയുടെ ആദ്യകുര്‍ബാന ദിനത്തിലാണ് മകള്‍ ആല്‍ഫൈന്റെ മരണത്തിന് പദ്ധതിയിട്ടത്. 2016ല്‍ ഭാര്യ സിലിയുടെ മരണവും നടത്തിയെന്നും ഇയാള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മൊഴി നല്‍കി. അതേസമയം, ഷാജുവിന്റെ പിതാവ് സക്കറിയയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
കുറ്റകൃത്യങ്ങള്‍ക്ക് ഷാജുവിന് പിതാവ് സക്കറിയയുടെ പിന്തുണ കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ സ്വത്ത് തര്‍ക്കമാണെന്ന് പറഞ്ഞിരുന്ന ഇവര്‍ പിന്നീട് എല്ലാത്തിനും കാരണക്കാരി ജോളിയാണെന്നും മകളെ അവര്‍ ചതിക്കുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു. ഷാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ വരുംമെന്ന് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി പ്രതികരിച്ചു. ഷാജുവിന്റെ അതിബുദ്ധിയാണ് അയാളെ കുടുക്കിയതെന്നും അവര്‍ പറഞ്ഞു.
അതേസമയം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ജോളിയെ താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കനത്ത സുരക്ഷയോടെ പൊലീസ് ഇവരെ പുതിയറയിലെ ജില്ലാ ജയിലില്‍ എത്തിച്ചത് രാത്രി 12.15 നാണ്. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വനിതാ വാര്‍ഡിലേക്ക് മാറ്റിയതോടെ ജോളിയുടെ മട്ടു മാറി. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് കൂസലില്ലാതെ മറുപടി പറഞ്ഞിരുന്ന അവര്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നെ ഉറങ്ങാന്‍ കൂട്ടാക്കാതെ അലറിവിളിച്ചു. വല്ലാതെ ബഹളം വച്ചു. ജോളിയെ നിരീക്ഷിക്കാന്‍ ജയില്‍ വാര്‍ഡര്‍മാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























