ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും എനിക്കറിയാമായിരുന്നു... പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നു ഭയം എനിക്കുണ്ടായിരുന്നു... വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതോടെ അവൾ എപ്പോഴും ഫോൺ വിളിയാണ്.. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു... ഷാജു പറയുന്നു

കൂടത്തായി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും രംഗത്തെത്തിയിട്ടുണ്ട്. ജോളി നടത്തിയ എല്ലാ കൊലപാതകങ്ങളെ കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നാണ് ഷാജുവിന്റെ മൊഴി.മകളുടേയും ഭാര്യയുടേയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിരുന്നു. അതിനുള്ള സാഹചര്യമൊരുക്കിയത് താനാണ്. എന്നാല്‍ ജോളി തന്നേയും വധിക്കുമെന്ന് പേടിച്ചിരുന്നു. കൊലപാതകം പുറത്തുപറയാതിരുന്നത് പേടികൊണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























