ആലപ്പുഴയില്‍ യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍... വീടിനു സമീപത്തുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തെ കാറിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടത്

ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്താണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ രൂപേഷിനെ കണ്ടെത്തിയത്. രൂപേഷ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























