പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം വിഡിയോ വീട്ടുകാര്‍ക്ക് അയച്ച് പണം തട്ടിയ പ്രതിയെ പോലീസ് കുടുക്കി

വയനാട് വൈത്തിരി കേളോത്ത് മുഹമ്മദ് ആനിഷ് (22) , പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി.
വിദ്യാര്‍ഥിനിയുമായി ഒരു വര്‍ഷം മുന്‍പ് അടുപ്പത്തിലായ പ്രതി ഒന്നര പവന്റെ കൈച്ചെയിന്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. സുഹൃത്ത് നല്‍കിയ ഫോണ്‍ നമ്പര്‍ വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. കൈച്ചെയിന്‍ തട്ടിയെടുത്തതിനു ശേഷം ബന്ധം ഉപേക്ഷിച്ച വിദ്യാര്‍ഥിനിക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹാലോചന നടത്തുന്നത് അറിഞ്ഞ പ്രതി ഫോട്ടോകളും വിഡിയോയും വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
60,000 രൂപ നല്‍കി പ്രശ്‌നം അവസാനിപ്പിച്ചെങ്കിലും വീണ്ടും 30,000 രൂപ ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ പരാതി നല്‍കി. മൈസൂരുവില്‍ പണമെത്തിക്കാന്‍ ആവശ്യപ്പെട്ടതോടെ വീട്ടുകാരെന്ന വ്യാജേന പൊലീസ് മൈസൂരുവില്‍ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പോക്‌സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. ചങ്ങരംകുളം എസ്‌ഐ ടി.ഡി.മനോജ്കുമാര്‍, സിപിഒമാരായ സി.അരുണ്‍, ടി.വി.ഉദയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























