ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നില്ല... വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ചായിരുന്നു നടന്നത്.. കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് താൻ സമ്മതിച്ചത്:- ജോളിയുടെ ആരോപണങ്ങള്‍ തള്ളി രണ്ടാം ഭർത്താവ് ഷാജു

കൂടത്തായി കൊലപാതക പാരമ്പരകളിലെ മുഖ്യ പ്രതി ജോളിയുടെ ആരോപണങ്ങള്‍ തള്ളി രണ്ടാം ഭർത്താവ് ഷാജു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു പറഞ്ഞു. ജോളി ഒരുപാട് ഫോണ്‍വിളികള്‍ നടത്താറുണ്ടായിരുന്നു. ഉന്നതബന്ധങ്ങളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഷാജു പറഞ്ഞു. ഈ ഫോണ്‍ വിളിയില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാതിരിക്കാനാണന്നും ഷാജു പറഞ്ഞു.
ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ഷാജു പറഞ്ഞു. സിലിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. പൊന്നാമറ്റം വീട്ടില്‍ നിന്ന് രേഖകള്‍ കടത്തിയെന്ന ആരോപണത്തെ തള്ളിയ ഷാജു വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും വിശദീകരിച്ചു. ജോളി തന്നെയും അപായപ്പെടുത്താന്‍ ശ്രമിച്ചേക്കാമെന്നും ഷാജു പറഞ്ഞു.
https://www.facebook.com/Malayalivartha
























