കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ ഡിഎന്‍എ പരിശോധനയ്ക്ക് ; നിർണ്ണായക വിവരങ്ങൾ കിട്ടുമെന്ന് സൂചന

കൂടത്തായി കൊലപാതക പരമ്പരയില്‍ കല്ലറയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎന്‍എ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച് സംഘത്തിൻറെ തീരുമാനം. അമേരിക്കയിലാണ് മൈറ്റോ കോണ്‍ഡ്രിയ ഡിഎന്‍എ അനാലിസിസ് ടെസ്റ്റ് നടത്തുന്നത്. മരണകാരണം വ്യക്തമായി അറിയുവാൻ വേണ്ടിയാണ് ഈ നടപടി അന്വേഷണസംഘം സ്വീകരിച്ചിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ് അന്വേഷണസംഘം. കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‍റ അറിയിച്ചതായി റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞിരുന്നു.
കേസില്‍ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നല്‍കിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഢത വെളിയിൽ കൊണ്ട് വന്നത്. ക്രൈംബ്രാഞ്ച് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ ബന്ധുക്കളെയും ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha
























