സുഹൃത്തിന്റെ വീടിന് മുന്നിൽ ആയുര്‍വ്വേദ തെറാപ്പിസ്റ്റായ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

സുഹൃത്തിന്റെ വീടിന് മുന്നിൽ ആയുര്‍വ്വേദ തെറാപ്പിസ്റ്റായ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നങ്ങ്യാര്‍കുളങ്ങര ടി കെ എം എം കോളജിന് തെക്ക് മീനാക്ഷി ഭവനത്തില്‍ തങ്കച്ചന്റ മകന്‍ രൂപേഷ് (37) ആണ് മരിച്ചത്. കാറിനുള്ളില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മുഖത്ത് രക്തം ഉണങ്ങിയ നിലയിലായിരുന്നു തിങ്കളാഴ്ച വൈകിട്ട് 4.30 സൂഹൃത്തിന്റെ വീട്ടില്‍ വന്നിട്ട് തിരികെ പോയിരുന്നതായി പറയുന്നു. രൂപേഷിന്റെ ബൈക്കും ബാഗും തൊട്ടടുത്ത തന്നെ ഇരുപ്പുണ്ടായിരുന്നു. നേരത്തെ കുവൈറ്റിലായിരുന്ന രൂപേഷ് നാട്ടിലെത്തിയ ശേഷം ചിങ്ങോലിയിലെ ആയുര്‍വ്വേദാശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
https://www.facebook.com/Malayalivartha
























