കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തും... റോയിയുടെ സഹോദരന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അന്വേഷണ സംഘം. കേസിലെ പരാതിക്കാരനും മരിച്ച റോയിയുടെ സഹോദരനുമായ റോജോയുടെ മൊഴിയെടുക്കുമെന്നും സംഘം അറിയിച്ചു. കുടുംബാഗങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തും. മൈറ്റോ കോണ്‍ഡ്രിയ അനാലിസിസാണ് നടത്തുക.
ഇതിന് പുറമെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. അമേരിക്കയിലുള്ള റോജോയെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
L
https://www.facebook.com/Malayalivartha
























