സ്വന്തം ഭാര്യയുടെ മരണത്തിൽ അന്ത്യചുംബനം നൽകാൻ കാമുകിയും; തനിക്കെതിരെ ഉയർന്ന ആരോപങ്ങൾക്ക് മറുപടിയുമായി ഷാജു:- സിലി മരിച്ച് ആറുമാസം കഴിഞ്ഞത് മുതൽ ജോളി വിവാഹത്തിനായി ശ്രമം തുടങ്ങി:തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതിന്റെ തെളിവാണ് സിലിയുടെ മരണ വേളയിലെ അന്ത്യചുംബനഫോട്ടോ

തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയതായി ഷാജു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്ന് താന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും അതിന്റെ തെളിവാണ് സിലിയുടെ മരണവേളയിലെ ആ അന്ത്യചുംബനഫോട്ടോയെന്നും ഷാജു പറഞ്ഞു.
ജോളി ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ലെന്നും ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പ്രാവശ്യം ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ടെന്നും ഷാജു വ്യക്തമാക്കി. താന്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും ഷാജു പറഞ്ഞു.
https://www.facebook.com/Malayalivartha
























