കൂടത്തായി കൊലപാതകങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്. ഇത് കണ്ടെത്തുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കൂടത്തായി കൊലപാതകങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ഡിജിപി പറഞ്ഞു. അന്വേഷണം ബുദ്ധിമുട്ടേറിയതിനാല്‍ ഓരോ കേസിലും പ്രത്യേകം എഫ്ഐആര്‍ ഇടുകയാണ് ഉത്തമം.
എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഡിജിപി പറഞ്ഞു.
https://www.facebook.com/Malayalivartha
























