തൃശ്ശൂരില്‍ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തെങ്ങ് കത്തി; സമീപത്തെ നിരവധി വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു

തൃശ്ശൂര്‍ ചേറ്റുവ കറുകമാട് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു. കറുകമാട് പള്ളിയുടെ പടിഞ്ഞാറ് ഷാഹുവിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് കത്തിയത്. സമീപത്തുള്ള നിരവധി വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.
സംസ്ഥാനത്ത് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും ഈ ഇടിമിന്നല്‍ അപകടകാരികളാണെന്നും സംസ്ഥാന ദുരന്ത നിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇത്തരം ഇടിമിന്നല്‍ മനുഷ്യനും വെദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം ഉണ്ടാകും.
https://www.facebook.com/Malayalivartha
























