സിലിയുടെ ഓർമ്മ ദിവസം ഷാജുവിനെ വിവാഹം ചെയ്ത് പരസ്പരം വീഞ്ഞും മധുരവും പങ്കുവയ്ക്കുന്ന ജോളി:- ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു

കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്.
സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























