സ്കൂളിലെത്തിയ ഷാജു ടെൻഷനിലായിരുന്നു... നിർബന്ധിച്ച് അവധിയെടുപ്പിച്ച് പറഞ്ഞയാക്കുകയായിരുന്നുവെന്ന് ഷാജു പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റർ തോമസ് മാത്യൂ

കൂടത്തായി കൊലപാതപരമ്പരകളുടെ വാർത്ത പുറത്തുവന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് ഷാജുവിന്റെ സഹപ്രവർത്തകരായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ഷാജു ടെൻഷനിലായിരുന്നുവെന്നും, താൻ അവധിയെടുപ്പിച്ച് പറഞ്ഞയച്ചുവെന്നും വെളിപ്പെടുത്തി ഷാജു പഠിപ്പിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റർ തോമസ് മാത്യൂ രംഗത്തെത്തി.
ഷാജുവിനെ ഇരുപത്തിരണ്ട് വർഷമായി അറിയാം. ഭാര്യയും കുഞ്ഞും മരിച്ചതിന് ശേഷവും അദ്ദേഹം നിർവികാരനായിരുന്നു. പ്രത്യേകിച്ച് വിഷമമൊന്നും പ്രകടിപ്പിച്ചില്ല. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ് സ്‌കൂളിലെത്തുകയും ചെയ്തുവെന്നും തോമസ് മാത്യു വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















